തിരുവനന്തപുരം: കോവളത്ത് കൊല്ലപ്പെട്ട വിദേശ വനിതയുടെ മൃതദേഹം സംസ്കരിച്ചു. തൈക്കാട് ശാന്തികവാടത്തിൽ മൃതദേഹം ദഹിപ്പിക്കുകയായിരുന്നു. മരിച്ച വിദേശ വനിതയുടെ ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുക്കുന്നത്.
മൃതദേഹം ദഹിപ്പിക്കരുതെന്ന് മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവുണ്ടായിരുന്നു. എന്നാൽ കമ്മീഷന്റെ ഉത്തരവ് സർക്കാരിന് ലഭിച്ചില്ലെന്നാണ് റിപ്പോർട്ട്. മൃതദേഹം ക്രിസ്ത്യൻ ആചാരപ്രകാരം സംസ്കരിക്കണമെന്നാണ് മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവിൽ വ്യക്തമാക്കിയിരിക്കുന്നത്. ബിജെപിയുടെ പരാതിയെ തുടർന്നാണ് മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടലുണ്ടായത്.