തിരുവനന്തപുരം: തലസ്ഥാനത്ത് കൊല്ലപ്പെട്ട വിദേശ വനിത ലിഗയുടെ സംസ്കാരം നാളെ നടക്കും. തിരുവനന്തപുരം ശാന്തി കവാടത്തിലാണ് സംസ്കാരം നടക്കുക. ലിഗയുടെ മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. സംസ്കാരം നാളെ വൈകുന്നേരത്തോടെ നടക്കുമെന്നാണ് അറിയാൻ കഴിഞ്ഞത്. ലിഗയുടെ സഹോദരി അടുത്തയാഴ്ചയോടെ സ്വദേശത്തേയ്ക്ക് മടങ്ങും.
തിരുവനന്തപുരത്ത് കൊല്ലപ്പെട്ട വിദേശ വനിത ലിഗയുടെ സംസ്കാരം നാളെ ശാന്തി കവാടത്തിൽ നടക്കും
