പോലീസിന് താൽപര്യം കേസ് അവസാനിപ്പിക്കാൻ;  വി​ദേ​ശ​വ​നി​ത​യു​ടെ കൊ​ല​പാ​ത​കത്തിലെ അ​ന്വേ​ഷ​ണം ശ​രി​യാ​യ രീ​തി​യി​ല​ല്ലെ​ന്ന് സു​ഹൃ​ത്ത്

കൊ​ച്ചി: ലാ​ത്വി​യ​ൻ യു​വ​തി​യു​ടെ കൊ​ല​പാ​ത​ക​ക്കേ​സി​ലെ അ​ന്വേ​ഷ​ണ​ത്തി​ല്‍ അ​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ച് സു​ഹൃ​ത്ത് രംഗത്ത്. അ​ന്വേ​ഷ​ണം ശ​രി​യാ​യ രീ​തി​യി​ല്ല ന​ട​ക്കു​ന്ന​ത്. കേ​സ് അ​വ​സാ​നി​പ്പി​ക്കാ​നാ​ണ് പോ​ലീ​സി​ന് താ​ത്പ​ര്യ​മെ​ന്നും സു​ഹൃ​ത്ത് ആ​രോ​പി​ച്ചു.

മൃ​ത​ദേ​ഹം പെ​ട്ടെ​ന്ന് സം​സ്ക​രി​ച്ച​തി​ൽ ദു​രൂ​ഹ​ത​യു​ണ്ട്. സം​സ്കാ​ര ച​ട​ങ്ങു​ക​ൾ സ​ർ​ക്കാ​ർ ഹൈ​ജാ​ക്ക് ചെ​യ്തു. സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി​ക്ക് ക​ത്ത് ന​ൽ​കി​യി​ട്ടും ന​ട​പ​ടി​യി​ല്ല. നീ​തി തേ​ടി അ​ന്താ​രാ​ഷ്ട്ര കോ​ട​തി​യി​ലേ​ക്ക് പോ​കാ​നും ത​യാ​റെ​ന്നും സു​ഹൃ​ത്ത് പ​റ​ഞ്ഞു.

കേ​സി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യി​ൽ സ​ർ​ക്കാ​രി​നും സി​ബി​ഐ​ക്കും നോ​ട്ടീ​സ് ന​ൽ​കാ​ൻ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രു​ന്നു.

Related posts