തിരുവനന്തപുരം: ലിത്വാനിയൻ സ്വദേശിനി ലിഗയുടെ മരണം കൊലപാതകമെന്ന് സൂചന. ലിഗയെ കഴുത്ത് ഞെരിച്ച് കൊന്നതാകാമെന്ന് തിരുവനന്തപുരം കമ്മീഷണൻ പി. പ്രശാന്ത്. പോലിസ് സർജൻമാരുടെ പ്രാഥമിക അഭിപ്രായം ഇതാണെന്നും അദ്ദേഹം പറഞ്ഞു.
കേസുമായി ബന്ധപ്പെട്ട് നിരവധി പേരെ ചോദ്യം ചെയ്തുവരികയാണ്. പോസ്റ്റുമോർട്ടം റിപ്പോർട്ട് ശനിയാഴ്ച ലഭിക്കും. എല്ലാവശങ്ങളും പരിശോധിക്കുന്നുണ്ടെന്നും പോലീസ് പറഞ്ഞു.
അതിനിടെ കേസിൽ രണ്ടു ദിവസത്തിനകം അറസ്റ്റുണ്ടാകുമെന്ന റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. കോവളം സ്വദേശികളായ രണ്ട് പേരാണ് കൊലപാതകത്തിന് പിന്നിലെന്നും ഇക്കാര്യം അന്വേഷണ സംഘത്തിന് ബോധ്യമായെന്നും സൂചനയുണ്ട്.