തിരുവനന്തപുരം: വാഴമുട്ടത്ത് കുറ്റിക്കാട്ടിൽ നിന്ന് ലഭിച്ച മൃതദേഹം കാണാതായ വിദേശ വനിത ലിഗയുടെത് തന്നെയാണെന്ന് ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിച്ചു. ഡിഎൻഎ പരിശോധനാഫലം ഇന്നു തന്നെ കോടതിവഴി പോലീസിന് കൈമാറും. ലിഗയുടെ സഹോദരി എലിസയുടെ രക്തവും മൃതദേഹത്തിന്റെ അവശിഷ്ടങ്ങളുമാണ് രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക്നോളജി ലബോറട്ടറിയില്‍ പരിശോധനയക്ക് അയച്ചത്.
അതേസമയം മൃതദേഹം ലീഗയുടേതാണെന്ന് പൊലീസ് നേരത്തെ തന്നെ സ്ഥിരീകരിച്ചിരുന്നു. ഇത് പ്രധാനമായും മൂന്ന് കാരണങ്ങളുടെ അടിസ്ഥാനത്തിലാണ്. മൃതദേഹത്തിലുണ്ടായിരുന്ന അടിവസ്ത്രത്തിലെ ബ്രാന്റ് നെയിം ലിഗയുടെ രാജ്യത്തെ കമ്പനിയുടേതാണ് മറ്റൊന്ന് മൃതദേഹത്തിനരികിൽനിന്ന് ലഭിച്ച സിഗരറ്റ് പാക്കറ്റും തലമുടിയിലെ സാമ്യവുമാണ് .
കൂടാതെ സംഭവ സ്ഥലത്തേക്ക് ലിഗ നടന്നുപോകുന്നതിന്റെ സി സി ടി വി ദൃശ്യങ്ങളും പൊലീസിന് ലഭ്യമായിട്ടുണ്ട്. ഇതോടെയാണ് ഡി എൻ എ പരിശോധനാ ഫലം പുറത്ത് വരുന്നതിന് മുമ്പേതന്നെ മൃതദേഹം ലിഗയുടേതാണെന്ന് പൊലീസ് ഉറപ്പിച്ചത്. മാര്‍ച്ച് 14നാണ് ലിഗയെ കാണാതായത്.