പോത്തന്‍കോട് : ആയൂർവേദ ചികിത്സയ്ക്കിടെ ലിത്വാനിയ സ്വദേശിനിയായ ലിഗ സ്ക്രോമാനെ (33) നെ കാണാതായി 8 ദിവസം പിന്നിടുമ്പോഴും പോലിസ് അന്വേഷണം എങ്ങുമെത്തിയില്ല. കഴിഞ്ഞ മാസം 21ന് ആണ് കടുത്ത വിഷാദ രോഗത്തെ തുടര്‍ന്നു പോത്തൻകോട് ഐരൂപ്പാറ അരുവിക്കരക്കോണത്തെ ആയൂർവേദ ഡിസ്പെൻസറിയിൽ ചികിത്സയ്ക്കായി എത്തിയത്.
തുടര്‍ന്നു 14 ന് ആണ് നിന്നും കാണാതാവുകയായിരുന്നു. ഉടൻ തന്നെ കൂടെ ഉണ്ടായിരുന്ന സഹോദരി പോലീസിൽ വിവരം അറിയിയ്ക്കുകയായിരുന്നു. കാണാതാകുന്പോൾ പണമോ പാസ്പ്പോർട്ടോ ലിഗയുടെ കൈയിൽ ഇല്ലായിരുന്നു. അതിനാൽ വിദേശത്തെയ്ക്ക് പോകാൻ കഴിയില്ല. ഇവരെ കുറിച്ച് അവസാനമായി വിവരം ലഭിച്ചത് കല്ലമ്പലം ഭാഗത്ത് നിന്നാണ് .
ഇന്നലെ വൈകുന്നേരത്തോടെ തമിഴ്നാട്ടിലെ കുളച്ചൽ തീരത്തുനിന്നും വിദേശ വനിതയുടേതെന്നു കരുതുന്ന ഒരു മൃതദേഹം കണ്ടെത്തിയിരുന്നു.തുടര്‍ന്നു മൃതദേഹം തിരിച്ചറിയുന്നതിനായി ബന്ധുക്കൾ പോലീസിനൊപ്പം കുളച്ചലിലെത്തിയെങ്കിലും ലീഗ അല്ലെന്നു തിരിച്ചറിയുകയായിരുന്നു. മൃതദേഹം തിരിച്ചറിയുന്നതിന് ഡിഎൻഎ പരിശോധന നടത്തും.
അതേസമയം ലിഗയെ കണ്ടെത്തുന്നതിനായി സര്‍ക്കാര്‍ നടപടിയെടുക്കുന്നില്ലെന്നു ആക്ഷേപമുണ്ട്.ഇപ്പോള്‍ പോത്തന്‍കോട് പോലിസ് മാത്രമാണ് അന്വേഷണം നടത്തുന്നത്.അന്വേഷണം സംസ്ഥാന വ്യാപകമാക്കാന്‍ ആഭ്യന്തര വകുപ്പ് നിര്‍ദ്ദേശം നല്‍കണമെന്നും ബന്ധുക്കള്‍ പറയുന്നു.
ലിഗയെ എത്രയും പെട്ടെന്ന് കണ്ടെത്താനുള്ള നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും എംബസിയ്ക്കും ഭർത്താവ് ആൻഡ്രുവും സഹോദരി എൽസയും പരാതി നല്കി.ലീഗയെ കാണാതായ സംഭവത്തിൽ അന്വേഷണം ഉൗർജിതമാക്കാൻ നിർദേശം നൽകിയതായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു.