മാവേലിക്കര: മാവേലിക്കര നഗരത്തിലെ തെരുവു വിളക്കുകള്‍ 24 മണിക്കൂറും പ്രവര്‍ത്തന സജ്ജമാണിപ്പോള്‍. പുതിയ സര്‍ക്കാര്‍ എത്തിയതിനെ തുടര്‍ന്ന് അഡ്വാന്‍സെന്നും മറ്റും പറഞ്ഞ് ഷോക്കടിപ്പിക്കുന്ന ബില്ലുകള്‍ തരുന്നതോടൊപ്പം മുമ്പത്തേതില്‍ നിന്ന് വത്യസ്തമായി നേരം പുലര്‍ന്നു കഴിഞ്ഞും ഇവയുടെ സേവനവും ലഭ്യമാണെന്നാണ് നാട്ടുകാരുടെ ഭാഷ്യം.
ദിവസവും പ്രദേശവാസികളുടെ ഫോണ്‍കോളുകള്‍ എത്തുമ്പോള്‍ മാത്രമാണ് വൈദ്യുതി വിളക്കുകള്‍ അണയ്ക്കുവാനായി ജീവനക്കാര്‍ എത്തുന്നതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ഇന്നലെ പുതിയകാവില്‍ മാത്രം 10 ഓളം തെരുവുവിളക്കുകളാണ് വൈകുന്നേരം നാലുവരെ പ്രകാശിച്ചു നിന്നത്. മാധ്യമ പ്രവര്‍ത്തകരെത്തി ചിത്രം പകര്‍ത്തിയെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് അധികൃതര്‍ എത്തിയതും ഇവ അണച്ചതും. ഉദ്യോഗസ്ഥരുടെ ഇത്തരത്തിലുള്ള നിരുത്തരവാദപരമായ സമീപനങ്ങള്‍ക്കെതിരേ വകുപ്പ് ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.