ചവറ: തങ്ങളെപ്പോലെ സഹപാഠിയും വെളിച്ചത്തില്‍ ഇരുന്ന് പടിക്കണം എന്നാഗ്രഹിച്ച കൂട്ടുകാര്‍ ഒത്തൊരു മിച്ചപ്പോള്‍ മീനുവിന്‍റെ വീട്ടിലും വൈദ്യുതിയെത്തി. മണ്ണെണ്ണ വിളക്കുപേക്ഷിച്ച് വെളിച്ചത്തില്‍ ഇരുന്ന് പഠിക്കാം. ചവറ കോഴിത്തോടത്ത് തറയില്‍ തുളസീധരന്‍–ഷൈലജ ദമ്പതിക ളുടെ മകളാണ് കൊറ്റന്‍കുളങ്ങര വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസില്‍ പഠിക്കുന്ന മീനു.
നിര്‍ധന കുടുംബത്തിന് വൈദ്യുതി ഇല്ലായിരുന്നു. തങ്ങളുടെ കൂട്ടുകാരിയുടെ അവസ്ഥ മനസിലാക്കിയ നന്മയുളള വിദ്യാര്‍ഥിക്കൂട്ടായ്മ മീനുവിന് വെളിച്ചമേകാന്‍ മുന്നോട്ട് വരുകയായിരുന്നു.കൂട്ടായ്മ മീനുവിന്‍റെയവസ്ഥ വീടുകളില്‍ അവതരിപ്പിച്ചപ്പോള്‍ കൈകളില്‍ നിറഞ്ഞത് മീനുവിന് വൈദ്യുതിയെത്തിക്കാനുളള തുക.
തുടര്‍ന്ന് സഹപാഠിക്ക് വെളിച്ചവുമായി എന്ന പദ്ധതിയില്‍ പിടിഎയും ഇവരോടൊപ്പം ഒത്തുചേര്‍ന്നു. പുത്തന്‍ തലമുറക്ക് നന്മ നഷ്ടമാകുന്നുയെന്ന് പറയുന്നവര്‍ക്ക് മുന്നില്‍ കൊറ്റന്‍കുളങ്ങര വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ കുട്ടികള്‍ നന്മയുടെ വെളിച്ചം കാണിച്ച് തന്നിരിക്കുകയാണ്.
മീനുവിന്റെ വീട്ടില്‍ നടന്ന ചടങ്ങില്‍ പിടിഎ പ്രസിഡന്‍റ് ദേവദാസ് പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് പ്രഭാ അനില്‍,പ്രഥമാധ്യാപകന്‍ അബ്ദുല്‍ റഹിം, അധ്യാപകരായ സ്മൃതി സെബാസ്റ്റ്യന്‍, ശ്രീഹരി, ഷൈലേഷ് കുമാര്‍, സജിത് കുമാര്‍, പിടിഎ അംഗം സലിം രാജ്, കെഎസ്ഇബി ജീവനക്കാരായ കമലാസനന്‍, ബിജു, രത്‌നദാസ്, മീനുവിന്‍റെ സുഹൃത്തുക്കള്‍ എന്നിവരും ഒത്തുചേര്‍ന്നു മീനുവിന്‍റെ വീടിന് വെളിച്ചമേകി.