ചില പ്രാണികൾ വെളിച്ചമുള്ള സ്ഥലങ്ങളിൽ കൂടുതലായും കാണാറുണ്ട്. പ്രത്രേകിച്ച് രാത്രി കാലങ്ങളിൽ. ചില സമയം പ്രാണികളെ കൊണ്ട് മനുഷ്യൻ വലഞ്ഞു പോകാറുണ്ട്.
കണ്ണിലും മൂക്കിലും വായിലുമൊക്കെ അവ പറന്നിരിക്കാറുണ്ട്. ലെെറ്റ് ഓഫാക്കുമ്പോൾ അവ പറന്നു പോകും എന്നാൽ ലെെറ്റ് ഇടുമ്പോൾ വീണ്ടും അവ തിരികെ വരും.
അത്തരത്തിൽ പ്രാണികൾ വന്നിരുന്നപ്പോൾ അവയെ ഓടിച്ചു വിടുന്ന ഒരു വീഡിയോ ആണിപ്പോൾ വെെറലാകുന്നത്. വീഡിയോയിൽ കുട്ടികളാണുള്ളത്.
ഒരു വീടിന്റെ മുന്നിലെ ലൈറ്റിന് ചുറ്റും ഒരു കൂട്ടം പ്രാണികൾ പറക്കുന്നതാണ് വീഡിയോയുടെ തുടക്കം. ഒരു ആൺകുട്ടി മൊബൈൽ ടോർച്ച് ഓൺ ചെയ്ത് പ്രാണികൾ കൂട്ടമായിരിക്കുന്ന സ്ഥലത്തേക്ക് പിടിക്കുകയാണ്.
അതേസമയം തന്നെ വീടിന് മുന്നിലെ ലൈറ്റും ഓഫ് ചെയ്യുന്നു. പ്രാണികൾ പിന്നെ കുട്ടിയുടെ മൊബൈൽ ടോർച്ചിന്റെ വെളിച്ചത്തിലേക്ക് പറന്നു. മൊബെെൽ ടോർച്ച് ഓഫ് ആക്കാതെ കുട്ടി നടന്നു ഒരു സ്ട്രീറ്റ് ലെെറ്റിന്റെ അടുത്ത് എത്തുകയാണ്.
സ്ട്രീറ്റ് ലെെറ്റിന്റെ അടുത്തെത്തുന്നതും അവൻ മൊബെെൽ ടോർച്ച് ഓഫ് ആക്കുന്നു. അപ്പോഴേക്കും പ്രാണികൾ സ്ട്രീറ്റ് ലെെറ്റിനു ചുറ്റും വട്ടമിടാൻ തുടങ്ങി. വീടിന് മുന്നിലെ ലെെറ്റിലാകട്ടെ പ്രാണികളുമില്ലെന്ന് വീഡിയോയിൽ കാണാം. വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.