കണ്‍സെഷനുള്ള വിദ്യാര്‍ഥികള്‍ സീറ്റിലിരിക്കുന്നുവെന്നാരോപിച്ച് തലശ്ശേരി – കണ്ണൂര്‍ റൂട്ടില്‍ സ്വകാര്യ ബസുകളുടെ മിന്നല്‍ പണിമുടക്ക്. ഇതോടെ യാത്രക്കാര്‍ പെരുവഴിയിലായി.
രാവിലെ 10 മണിയോടു കൂടിയാണ് കണ്ണൂര്‍ – തലശ്ശേരി റൂട്ടില്‍ ഓടുന്ന ബസുകള്‍ മിന്നല്‍ പണിമുടക്ക് ആരംഭിച്ചത്.
മുപ്പതിലേറെ കുട്ടികള്‍ ഒരേ ബസില്‍ തന്നെ കയറുന്നു. കുട്ടികളെ നിറച്ചത് കാരണം മറ്റു യാത്രക്കാര്‍ക്ക് കയറാന്‍ പറ്റുന്നില്ല.
അത് സാമ്പത്തിക നിലയെ സാരമായി ബാധിക്കുന്നു എന്നാണ് ബസ് തൊഴിലാളികള്‍ പറയുന്നത്. ഒരാഴ്ച മുമ്പ് തലശ്ശേരിയില്‍ ഏതാനും വിദ്യാര്‍ഥികളെ മഴയത്ത് നിര്‍ത്തി എന്നതിന്റെ പേരില്‍ സിഗ്മ എന്ന ബസ് ജീവനക്കാര്‍ക്കെതിരേ കേസെടുക്കുകയും നടപടി ഉണ്ടാകുകയും ചെയ്തിരുന്നു.
ഇതിന്റെ പ്രതികാരമാണ് ഇപ്പോഴത്തെ സമരം എന്നാണ് വിദ്യാര്‍ഥികളും വിദ്യാര്‍ഥി സംഘടനകളും ആരോപിക്കുന്നത്.
യൂണിയന് നേതാക്കളുമായി വൈകുന്നേരത്തോടെ ചര്‍ച്ച ഉണ്ടാകുമെന്നാണ് വിവരം. വെള്ളിയാഴ്ചയോടെ പരിഹാരം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.