തിരുവനന്തപുരം: ഇടിമിന്നൽ ഉണ്ടാകുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കാമോ? മൊബൈൽ ഫോൺ ഉപയോഗിച്ചാൽ പൊട്ടിത്തെറിക്കുമെന്നും മറ്റുമാണ് പൊതുധാരണ.
എന്നാൽ ഇടിവെട്ടുമ്പോഴും മൊബൈൽ ഫോൺ ഉപയോഗിക്കാമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പറയുന്നു.
ഇടിമിന്നലുമായി ബന്ധപ്പെട്ട മിഥ്യധാരണകൾ പങ്കുവയ്ക്കുകയാണ് ദുരന്ത നിവാരണ അതോറിറ്റി.
മിഥ്യധാരണകൾ
1-ഇടിമിന്നൽ ഉണ്ടാകുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കരുത്.
2-ഒരു സ്ഥലത്ത് ഒരിക്കൽ മാത്രമേ ഇടിമിന്നൽ വീഴൂ.
3-മിന്നലേറ്റ ആളുടെ ശരീരത്തിൽ വൈദ്യുതി ഉണ്ടാകും.
4-ഇടിമിന്നൽ സമയത്ത് വീടിനു പുറത്താണെങ്കിൽ മരച്ചുവട്ടിൽ അഭയം തേടണം
വസ്തുത
1-മൊബൈൽ ഫോൺ ഉപയോഗിക്കാം. എന്നാൽ ഇടിമിന്നൽ ഉള്ളപ്പോൾ ചാർജ് ചെയ്തുകൊണ്ട് മൊബൈൽ ഉപയോഗക്കരുത്. ലാന്റ് ഫോണും മറ്റ് വൈദ്യുത ഉപകരണങ്ങളും ഉപയോഗിക്കരുത്.
2-ഇടിമിന്നൽ ഒരേ സ്ഥലത്തുതന്നെ ആവർത്തിച്ച് ഉണ്ടാവാറുണ്ട്.
3-മനുഷ്യശരീരത്തിന് വൈദ്യുതി സൂക്ഷിച്ചുവയ്ക്കാനുള്ള കഴിവില്ല. അതിനാൽ മിന്നലേറ്റ ആളുടെ ശരീരത്തിൽ വൈദ്യുതി ഉണ്ടാകില്ല.
4-ഇടിമിന്നൽ സമയത്ത് യാതൊരു കാരണവശാലും മരച്ചുവട്ടിൽ നിൽക്കരുത്. മരച്ചുവട്ടിൽനിൽക്കുന്നത് അപകട സാധ്യത വർധിപ്പിക്കും.