വിനോദ സഞ്ചാര കേന്ദ്രത്തിൽ ശക്തമായ മിന്നിൽ; ഇടിമിന്നലേറ്റ് വിനോദസഞ്ചാരി മരിച്ചു; അഞ്ച് പേർക്ക് പരിക്ക്

രാ​ജ​സ്ഥാ​നി​ലെ ജ​ല​വാ​ർ ജി​ല്ല​യി​ൽ ഇ​ടി​മി​ന്ന​ലേ​റ്റ് 50 വ​യ​സു​കാ​ര​ൻ മ​രി​ച്ചു. അ​ഞ്ച് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ബാ​ര​ൻ ജി​ല്ല​യി​ലെ ബെ​ജാ​ജ്പൂ​ർ സ്വ​ദേ​ശി​യാ​യ ഹ​രി​ശ​ങ്ക​റാ​ണ് മ​രി​ച്ച​ത്.

ബാ​ര​നി​ൽ നി​ന്നു​ള്ള ഒ​രു കൂ​ട്ടം വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ പ്ര​ദേ​ശ​ത്ത് സ​ന്ദ​ർ​ശ​നം ന​ട​ത്തു​ന്ന​തി​നി​ടെ വൈ​കു​ന്നേ​രം 4.30 ഓ​ടെ​യാ​ണ് ഇ​ടി​മി​ന്ന​ലേ​റ്റ​തെ​ന്ന് എ​സ്എ​ച്ച്ഒ (സ​രോ​ള) കോ​മ​ൾ പ്ര​സാ​ദ് പ​റ​ഞ്ഞു.

വി​നോ​ദ​സ​ഞ്ചാ​രി​ക​ളി​ൽ ഒ​രാ​ളാ​യ ഹ​രി​ശ​ങ്ക​ർ സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ മ​രി​ച്ചു. സം​ഭ​വ​ത്തി​ൽ ര​ണ്ട് കു​ട്ടി​ക​ള​ട​ക്കം അ​ഞ്ച് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രെ പ്രാ​ദേ​ശി​ക ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച് ചി​കി​ത്സ​യി​ലാ​ണെ​ന്ന് എ​സ്എ​ച്ച്ഒ അ​റി​യി​ച്ചു. 

പ​രി​ക്കേ​റ്റ​വ​രി​ൽ നാ​ലു​പേ​ർ ബാ​ര​നി​ൽ നി​ന്നു​ള്ള​വ​രാ​ണ്, ഒ​രാ​ൾ ജ​ല​വാ​ർ സ്വ​ദേ​ശി​യാ​ണ്, മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​ന് ശേ​ഷം കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക് വി​ട്ടു​കൊ​ടു​ത്തു.

 

Related posts

Leave a Comment