രണ്ടായി പിളർന്ന നാക്ക്, ഡ്രാക്കുള മോഡൽ പല്ല്, തലമുടിക്ക് നീല നിറം, ശരീരം മുഴുവൻ ടാറ്റു- ഓസ്ട്രേലിയയിലെ ബ്രിസ്ബേൺ സ്വദേശിയായ അംബർ ബ്രിയാന ലൂക്ക് വ്യത്യസ്തയാകുന്നത് ഇക്കാരണങ്ങൾക്കൊണ്ടാണ്.
87 ലക്ഷം രൂപ ചെലവാക്കിയാണ് ലൂക്കിന്റെ ഈ മോഡിഫിക്കേഷൻ.
‘ഡ്രാഗൺ ഗേൾ’ എന്നാണ് ഇവർ ഇപ്പോൾ അറിയപ്പെടുന്നത്. ഇന്‍സ്റ്റഗ്രാമില്‍ ധാരാളം ഫോളോവേഴ്സുള്ള മോഡല്‍ കൂടിയാണ് ഡ്രാഗണ്‍ ഗേള്‍.
ഇപ്പോഴിതാ ആരാധകർക്ക് പുതിയ ഉപദേശം നൽകിയിരിക്കുകയാണ് ലൂക്ക്. “ആരും മയക്കുമരുന്ന് ഉപയോഗിക്കരുത്. ലഹരി ഉപയോഗം നല്ല ഫലങ്ങളുണ്ടാക്കില്ല’എന്നാണ് ഉപദേശം.
ഈ ഉപദേശത്തിന് പിന്നിൽ ഒരു കാരണവുമുണ്ട്. മയക്കുമരുന്ന് കേസിൽ കഴിഞ്ഞ വർഷം താരം അറസ്റ്റിലായിരുന്നു.
കേസ് വിളിക്കുമ്പോഴെല്ലാം ഹാജരാവുന്നതിനാലും ജാമ്യ വ്യവസ്ഥകള്‍ പാലിക്കുന്നതിനാലും കോടതി ജാമ്യം നീട്ടിനല്‍കുകയും ചെയ്തു.
കഴിഞ്ഞ ദിവസം വീണ്ടും ജാമ്യം ലഭിച്ച ശേഷമാണ് ആരാധകർക്ക് ഉപദേശവുമായാണ് ലൂക്ക് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടത്.