
റിയാദ്: സൗദിയിൽ മലയാളി നഴ്സ് ജീവനൊടുക്കി. കൊല്ലം പുനലൂർ കരവാളൂർ സ്വദേശിനിയും അബ്ഹയിലെ മറ്റേണിറ്റി ഹോസ്പിറ്റലിലെ നഴ്സുമായ ലിജിഭവനിൽ ലിജി സീമോൻ (31) ആണ് ജീവനൊടുക്കിയത്.
കഴിഞ്ഞ കുറച്ച് നാളായി ശ്വാസകോശ സംബന്ധമായ അസുഖത്തിനും വിഷാദ രോഗത്തിനും ചികിത്സയിലായിരുന്നു ലിജി. രണ്ടരവയസുള്ള ഏക മകളും ഭര്‍ത്താവ് സിബി ബാബുവും സൗദിയിലുണ്ട്.