കോട്ടയം: ജില്ലാ പോലീസ് മേധാവിയുടെ വാഹനത്തില്‍ അടിച്ചിട്ട് ഓടിയ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസിനെതിരെ ബന്ധുക്കള്‍. യുവാവിനെ പോലീസ് കൊന്നതാണെന്ന് മാതാപിതാക്കള്‍ ആരോപിച്ചു.
കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് സംഭവം. ചക്രംപടിക്ക് സമീപം എടിഎമ്മിന് മുന്നിൽ നിർത്തിയിരുന്ന എസ്പിയുടെ ഔദ്യോഗിക വാഹനത്തിൽ അടിച്ച വെച്ചൂർ സ്വദേശി ജിജോയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
പോലീസ് വാഹനം എന്ന് അറിഞ്ഞതോടെ ജിജോ അടുത്തുള്ള ബാർ ഹോട്ടലിലേക്ക് ഓടി കയറി. പിന്നാലെ ഹോട്ടലിന് പിന്നിലെ കാനയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മദ്യലഹരിയിൽ വലിയ മതിൽ ചാടി കടക്കുന്നതിന് ഇടയില്‍ കാനയിൽ വീണാണ് ജിജോയുടെ മരണമെന്നാണ് പോലീസ് വാദം.
ശ്വാസനാളത്തിൽ ചെളി കയറിയെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്. മാതാപിതാക്കളുടെ പരാതിയിൽ കുമരകം പോലീസ് കേസെടുത്തിട്ടുണ്ട്.
വെച്ചൂർ സ്വദേശി യുവാവ് കുമരകത്ത് അർധരാത്രിയിൽ മരിച്ച നിലയിൽ ; കൂടെയുണ്ടായിരുന്ന യുവാവിനെയും ബൈക്കും കാണാനില്ല; അർധരാത്രിയിൽ നടന്ന ആ സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ…