കുമരകം: യുവാവിനെ അർധരാത്രിയിൽ കുമരകം ചക്രംപടിക്ക് സമീപം പാടത്ത് മരിച്ച നിലയിൽ കണ്ടെത്തി.വൈക്കം വെച്ചൂർ വാടപ്പുറത്ത്ചിറ ആന്റപ്പന്റെ മകൻ ലിജോ ആന്റണി (26) യേയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തെക്കുറിച്ചു പോലീസ് പറയുന്നതിങ്ങനെ: വെച്ചൂർ ഭാഗത്തുനിന്ന് ഇന്നലെ രാത്രി 10ന് ബൈക്കിൽ എത്തിയ രണ്ട് യുവാക്കൾ ചക്രംപടിക്കു സമീപം റോഡരികിൽ പാർക്ക് ചെയ്തിരുന്ന ജില്ലാ പോലീസ് ചീഫിന്റെ ഒൗദ്യോഗിക ഇന്നോവാ കാറിൽ കൈകൊണ്ട് അടിച്ചിരുന്നു. കാറിൽ നിന്നും പോലീസ് ഉദ്യോഗസ്ഥൻ ചാടി ഇറങ്ങിയതോടെ യുവാക്കൾ ബൈക്കിൽ സമീപത്തുള്ള ലക്ഷ്മി റിസോർട്ടിലേക്ക് കടന്നു കളഞ്ഞു.യുവാക്കളെ പോലീസുകാരും ഹോട്ടൽ ജീവനക്കാരും ചേർന്ന് അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. പോലീസുകാർ മടങ്ങിയെങ്കിലും ഹോട്ടൽ ജീവനക്കാർ യുവാക്കൾ എവിടെ എങ്കിലും ഒളിച്ചിരിപ്പുണ്ടോയെന്ന് പരിസരങ്ങളിൽ തെരച്ചിൽ തുടർന്നു. അർധരാത്രിയോടെ ഹോട്ടലിന്റെ മതിലിന് പുറത്തുള്ള പാടത്തെ ചാലിൽ കിടക്കുന്ന യുവാവിനെ കണ്ടെത്തുകയായിരുന്നു. തുടർന്നു കുമരകം പോലീസിൽ വിവരമറിയിച്ചു. കുമരകം … Continue reading വെച്ചൂർ സ്വദേശി യുവാവ് കുമരകത്ത് അർധരാത്രിയിൽ മരിച്ച നിലയിൽ ; കൂടെയുണ്ടായിരുന്ന യുവാവിനെയും ബൈക്കും കാണാനില്ല; അർധരാത്രിയിൽ നടന്ന ആ സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ…
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed