അ​താ​ണ് എ​ന്‍റെ ശൈ​ലി, സ​ങ്ക​ട​പ്പെ​ട്ട​ത് വെ​റും മൂ​ന്നാ​ഴ്ച മാത്രമെന്ന് ലി​ജോ ജോ​സ് പെ​ല്ലി​ശേ​രി


കു​ട്ടി​ക്കാ​ലം മു​ത​ൽ സി​നി​മ​യി​ൽ ക​ണ്ട അ​തി​ഗം​ഭീ​ര മു​ഹൂ​ർ​ത്ത​ങ്ങ​ൾ പു​ന​രാ​വി​ഷ്ക​രി​ക്കാ​നാ​ണ് മ​ലൈ​ക്കോ​ട്ടൈ വാ​ലി​ബ​നി​ൽ ശ്ര​മി​ച്ച​ത്. എ​ന്‍റെ മ​ന​സി​ൽ പ​തി​ഞ്ഞ ആ ​സി​നി​മ​ക​ളു​ടെ ഒ​രു മൊ​ണ്ടാ​ഷ് ആ​ണ് അ​ത്. ബ​ച്ച​ൻ സാ​റും ര​ജ​നി സാ​റും സ്ക്രീ​നി​ൽ നി​റ​ഞ്ഞാ​ടി​യ സി​നി​മ​ക​ളി​ല്ലേ…

കൈ​യ​ടി​ച്ചും വി​സ​ല​ടി​ച്ചും തി​യ​റ്റ​റി​ൽ ആ​സ്വ​ദി​ച്ച സി​നി​മ​ക​ൾ! മ​ലൈ​ക്കോ​ട്ടൈ വാ​ലി​ബ​ന് പ്ര​തീ​ക്ഷി​ച്ച പ്ര​തി​ക​ര​ണ​മ​ല്ല ല​ഭി​ച്ച​ത്. അ​തി​നെ​ക്കു​റി​ച്ചോ​ർ​ത്ത് സ​ങ്ക​ട​പ്പെ​ട്ട​ത് വെ​റും മൂ​ന്നാ​ഴ്ച​യാ​ണ്. പ്രേ​ക്ഷ​ക​രു​ടെ പ്ര​തീ​ക്ഷ​ക​ൾ​ക്കൊ​ത്ത് ഉ​യ​രു​ക​യെ​ന്ന​ത​ല്ല ഒ​രു സം​വി​ധാ​യ​ക​ന്‍റെ ജോ​ലി. മ​റി​ച്ച്, പ്രേ​ക്ഷ​ക​രു​ടെ അ​ഭി​രു​ചി​ക​ളെ മാ​റ്റി മ​റി​ക്കു​വാ​ൻ സം​വി​ധാ​യ​ക​നു ക​ഴി​യ​ണം.

അ​വ​രു​ടെ ച​ല​ച്ചി​ത്രാ​സ്വാ​ദ​ന നി​ല​വാ​ര​ത്തെ ഉ​യ​ർ​ത്താ​ൻ ക​ഴി​യ​ണം. അ​താ​ണ് എ​ന്‍റെ ശൈ​ലി. സം​വി​ധാ​ന​മെ​ന്നാ​ൽ സി​നി​മ നി​ർ​മി​ക്കു​ക എ​ന്ന​തു മാ​ത്ര​മ​ല്ല. എ​ന്തു കാ​ണ​ണ​മെ​ന്ന പ്രേ​ക്ഷ​ക​രു​ടെ ചി​ന്ത​ക​ളെ സ്വാ​ധീ​നി​ക്കു​ന്ന​തു കൂ​ടി​യാ​ക​ണം. അ​തും സം​വി​ധാ​ന​ത്തി​ൽ പെ​ടും. -ലി​ജോ ജോ​സ് പെ​ല്ലി​ശേ​രി

Related posts

Leave a Comment