കൊച്ചി: പുരസ്കാരം ചെല്ലാനത്തെ ജനങ്ങൾക്കു സമർപ്പിക്കുന്നുവെന്നു ‘ഈ മ യൗ’വിലൂടെ മികച്ച സംവിധായകനുള്ള സംസ്ഥാന അവാർഡ് നേടിയ ലിജോ ജോസ് പെല്ലിശേരി. ചിത്രീകരണഘട്ടങ്ങളിൽ വലിയതോതിലുള്ള സഹകരണമാണു ചെല്ലാനത്തെയും സമീപപ്രദേശങ്ങളിലെയും തീരദേശ ജനത നൽകിയത്.
ജൂണ്‍ പകുതിയോടെ ‘ഈ മ യൗ’ തീയറ്ററുകളിലെത്തിക്കാനാകുമെന്നാണു പ്രതീക്ഷ. ഏതാനും വിദേശ ചലച്ചിത്രമേളകളിൽ കൂടി ചിത്രം പ്രദർശിപ്പിക്കുന്നുണ്ട്. അവാർഡുകൾ ലക്ഷ്യമിട്ടു സിനിമകൾ ചെയ്യാറില്ല. അവാർഡ് മാത്രം ലക്ഷ്യമാകുന്പോൾ സിനിമകളിൽ കൃത്രിമത്വം നിറയും.
ഈ സിനിമയിലൂടെ മികച്ച സഹനടിക്കുള്ള പുരസ്കാരം പോളി വിൽസനും സൗണ്ട് ഡിസൈനുള്ള പുരസ്കാരം രംഗനാഥ് രവിക്കും ലഭിച്ചത് ആഹ്ലാദകരമാണ്. സ്വതന്ത്രമായ പ്രവർത്തനങ്ങളിലൂടെയാണു നല്ല സിനിമകൾ രൂപപ്പെടുന്നത്. പുരസ്കാരത്തിന്റെ ഭാരമില്ലാതെയാവും അടുത്ത സിനിമയെ സമീപിക്കുകയെന്നും ലിജോ ജോസ് പറഞ്ഞു.