സിനിമയിൽ എത്തി തന്റെ കഴിവു കൊണ്ടു മാത്രം തന്റേതായ ഇടം കണ്ടെത്തിയ നടിയാണ് ലിജോ മോൾ. മഹേഷിന്റെ പ്രതികാരത്തിലെ സോണിയയെ മലയാളികൾ മറക്കില്ല.
വലിയ കഥാപാത്രമൊന്നുമല്ലെങ്കിലും സൗബിന്റെ കഥാപാത്രം പറയുന്ന സോണിയ നമ്മുടെ മുത്തല്ലേ എന്ന ഡയലോഗ് മതി അത്രമാത്രം ആളുകൾ ലിജോ മോളെ ഓർക്കാൻ.
ജയ് ഭീം എന്ന സൂര്യയുടെ സിനിമയിലൂടെ ലിജോമോൾ തെന്നിന്ത്യയിൽ താരമായി മാറി. ചിത്രത്തിന്റെ നട്ടെല്ല് തന്നെ ലിജോ മോൾ ചെയ്ത കഥാപാത്രമാണ്. ഒഡീഷനിലൂടെയാണ് ലിജോ മോൾ ജയ് ഭീം ചിത്രത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
ഒഡീഷന് വന്ന നൂറുകണക്കിനാളുകളിൽ നിന്നാണ് ലിജോ മോളെ തെരഞ്ഞെടുത്തത്. ജയ് ഭീം റിലീസിന് ശേഷം ജീവിതത്തിൽ വന്ന മാറ്റങ്ങളെ കുറിച്ച് ഒരഭിമുഖത്തിൽ വെളിപ്പെടുത്തിയിരിക്കുകയാണ് ലിജോ മോൾ.
മലയാളത്തിൽ നിന്ന് ഇപ്പോൾ നല്ല വേഷങ്ങൾ ലഭിക്കുന്നുണ്ട്. അതിൽ വളരെ സന്തോഷവതിയാണ്. ഞാൻ ഇതുവരെ ചെയ്ത കഥാത്രങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമായ കഥാപാത്രങ്ങളാണ് ഇപ്പോൾ വരുന്നത്.
ഞാൻ ചെയ്ത കഥാപാത്രത്തിന്റെ പേരിൽ ആളുകൾ ഓർത്തെടുക്കുന്നത് കാണുമ്പോൾ വലിയ സന്തോഷം തോന്നാറുണ്ട്-ലിജോ മോൾ പറയുന്നു.
മഹേഷിന്റെ പ്രതികാരത്തിന് ശേഷം കട്ടപ്പനയിലെ ഹൃത്വിക്ക് റോഷനിൽ നായികയായി ലിജോ മോൾ. വിഷ്ണു ഉണ്ണികൃഷ്ണൻ നായകനായ ചിത്രത്തിൽ പ്രയാഗ മാർട്ടിനായിരുന്നു മറ്റൊരു ശ്രദ്ധേയ വേഷം കൈകാര്യം ചെയ്തത്.
പിന്നീട് ഹണി ബീയിലും ലിജോ മോൾ അഭിനയിച്ചു. സിവപ്പ് മഞ്ഞൾ പച്ചയ് എന്ന ജി.വി പ്രകാശ് ചിത്രത്തിലൂടെയായിരുന്നു തമിഴിലേക്ക് ലിജോ മോൾ എത്തിയത്.
പിന്നാലെ ജയ് ഭീമും ആന്തോജിയുമടക്കം മൂന്ന് ചിത്രങ്ങൾ കൂടി ലിജോ മോൾക്ക് ചെയ്യാൻ സാധിച്ചു. ജയ് ഭീം സിനിമയും സെഗീനിയും ചർച്ചയായപ്പോൾ സിനിമാ പ്രേമികളേറെയും പറഞ്ഞത് നല്ല അവസരങ്ങൾ കൊടുത്താൽ ശോഭിക്കാൻ വലിയ സാധ്യതയുള്ള നടിയാണ് ലിജോ മോൾ എന്നായിരുന്നു.
ഇക്കഴിഞ്ഞ ഒക്ടോബറിൽ ആണ് ലിജോ മോൾ വിവാഹിതയായത്. വിവാഹശേഷവും അഭിനയത്തിൽ സജീവമാണ് നടി. ഇടുക്കി സ്വദേശിയായ ലിജോ മോളുടെ ഭർത്താവ് വയനാട് സ്വദേശിയായ അരുൺ ആന്റണിയാണ്.