ജയ് ഭീം സിനിയുടെ ഷൂട്ടിംഗ് തീരാറായപ്പോഴായിരുന്നു സംഭവം. സൂര്യയുടെ സഹായിയായ കുമാര്‍ എന്നെ സാര്‍ വിളിക്കുന്നുണ്ടെന്നും കാരവാനിലേക്ക് ചെല്ലാന്‍ പറയുകയായിരുന്നു.
എന്താണെന്നറിയാതെയാണ് കയറിച്ചെന്നത്. ഇരിക്കാന്‍ പറഞ്ഞു. നല്ല പ്രകടനമായിരുന്നെന്ന് പറഞ്ഞ് ഒരു ഗിഫ്റ്റ് തന്നു. ഈ കഥാപാത്രം നന്നായി ചെയ്തതിനുള്ള സമ്മാനമായി വച്ചോളൂ എന്നു പറഞ്ഞാണ് തന്നത്.
എന്താണ് അതിനകത്തെന്ന് ആദ്യം മനസിലായില്ല. തിരിച്ച് എന്റെ കാരവനിലേക്ക് വന്ന് തുറന്നുനോക്കിയപ്പോഴാണ് ഒരു സ്വര്‍ണമാലയാണെന്ന് മനസിലായത്.
എന്നെയും രജിഷയെയും കൂടിയാണ് കാരവാനിലേക്ക് ക്ഷണിച്ചത്. ഞങ്ങള്‍ ചെന്ന് കണ്ടു, സംസാരിച്ചു. അദ്ദേഹം ചോദിച്ചതിന് മറുപടി പറഞ്ഞു എന്നല്ലാതെ തിരിച്ചൊരക്ഷരം അങ്ങോട്ട് ചോദിക്കാന്‍ പറ്റിയില്ലാ. -ലിജോ മോൾ