ഷാലുവും ഞാനും പ്രണയത്തിലാണ്, അതില്‍ ഒളിച്ചുവയ്ക്കാനൊന്നുമില്ല! വിവാഹത്തെക്കുറിച്ച് വ്യാജവാര്‍ത്ത പ്രചരിപ്പിച്ചവരെ വെറുതെവിടുകയുമില്ല; ഷാലു ഉരുണ്ടുകളിച്ചപ്പോള്‍ തുറന്നടിച്ച് ലിജോമോള്‍

മഹേഷിന്റെ പ്രതികാരം, കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍ എന്നീ ചിത്രങ്ങളിലൂടെ താരമായി മാറിയ ലിജോമോളും നടന്‍ ഷാലു റഹീമും തമ്മിലുള്ള വിവാഹം കഴിഞ്ഞു എന്ന രീതിയില്‍ ഇക്കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

എന്നാല്‍ ഈ വാര്‍ത്തയെല്ലാം എവിടെ നിന്ന് വരുന്നു എന്നറിയില്ല. കരിയറിനാണ് പ്രഥമ പരിഗണന. അതിനുശേഷം മാത്രമേ വിവാഹത്തെക്കുറിച്ച് ചിന്തിക്കൂ. അതും രണ്ട് മൂന്ന് വര്‍ഷത്തിനുശേഷം എന്നാണ് ഇതേക്കുറിച്ച് ഷാലു പ്രതികരിച്ചത്. തങ്ങള്‍ പ്രണയത്തിലാണെന്ന കാര്യം അദ്ദേഹം നിഷേധിച്ചിരുന്നുമില്ല.

എന്നാല്‍ ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് ലിജോമോള്‍ പ്രതികരിച്ചപ്പോഴാണ് കാര്യങ്ങള്‍ക്ക് കൂടുതല്‍ വ്യക്തതയായത്. ലിജോമോള്‍ പറഞ്ഞതിങ്ങനെ…ഷാലുവും ഞാനും പ്രണയത്തിലാണ്. അതില്‍ ഒളിച്ചു വയ്ക്കാനൊന്നുമില്ല. വീട്ടുകാര്‍ക്കും സുഹൃത്തുക്കള്‍ക്കുമെല്ലാം ഞങ്ങളുടെ ബന്ധം അറിയാം. ഇതൊന്നുമറിയാതെയാണ് ആരൊക്കെയോ ഞങ്ങളുടെ സെല്‍ഫി കണ്ടിട്ട് ഞങ്ങള്‍ വിവാഹിതരായി എന്ന് പറഞ്ഞു പരത്തിയത്.

വീട്ടുകാര്‍ക്ക് എന്നെ അറിയാം അതുകൊണ്ടു തന്നെ ഈ ഗോസിപ്പുകളൊന്നും അവര്‍ വിശ്വസിക്കില്ല. എന്നെ പ്രേക്ഷകര്‍ അവരുടെ വീട്ടിലെ കുട്ടിയെ പോലെയാണ് കാണുന്നത്. അത് കൊണ്ടുതന്നെ എന്റെ ജീവിതത്തിലെ എല്ലാ സുന്ദരമായ നിമിഷങ്ങളും അവരുമായി പങ്കുവയ്ക്കും.

ലിജോ മോള്‍ പറഞ്ഞു. വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചവരെ വെറുതെ വിടില്ലെന്നും വാര്‍ത്തയുടെ ഉറവിടം കണ്ടെത്തിയ ശേഷം നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും ലിജോ മോള്‍ വ്യക്തമാക്കി.

 

 

Related posts