തടി കു​റ​യ്ക്കാ​ൻ മൂ​ന്ന് ആ​ഴ്ച ജ്യൂ​സും വെ​ള്ള​വും മാ​ത്രം ക​ഴി​ച്ചു; 40 വ​യ​സു​കാ​രിക്ക് സംഭവിച്ചത്…

ശ​രീ​ര​ഭാ​രം നി​യ​ന്ത്രി​ക്കു​വാ​ൻ മൂ​ന്ന് ആ​ഴ്ച തു​ട​ർ​ച്ച​യാ​യി ജ്യൂ​സും വെ​ള്ള​വും മാ​ത്രം ക​ഴി​ച്ച സ്ത്രീ​യെ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​സ്ര​യേ​ൽ സ്വ​ദേ​ശി​യാ​യ നാല്പതുകാരിയാണ് മുറിവൈദ്യന്‍റെ വാക്കുകേട്ട് ഭാരം കുറയ്ക്കാൻ കടുംകൈ ചെയ്തത്.

ശരീരഭാരം നാല്പതു കിലോയിൽ താഴെയായെങ്കിലും ഇവരുടെ ആരോഗ്യവും ആകാരവും നഷ്ടമാകുകയാണുണ്ടായത്. ടെ​ൽ അ​വീവി​ലു​ള്ള ഷേബാ മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​ൽ ഇ​വ​രെ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

എന്നാൽ ര​ക്ത​ത്തി​ലെ സോ​ഡി​യ​ത്തി​ന്‍റെ അ​ള​വ് കു​റ​ഞ്ഞ​തി​നെ തു​ട​ർ​ന്നുണ്ടാകുന്ന ഹൈപ്പോനേട്രീമിയ എന്ന രോഗാവസ്ഥയിലാണ് ഇവർ. സോഡിയത്തിന്‍റെ അളവ് വല്ലാതെ കുറയുമ്പോൾ തലച്ചോറിന്‍റെ കോശങ്ങളിലേക്ക് ജലം എത്തുകയും അവ വീർക്കുകയും ചെയ്യും. തലച്ചോറിലെ കോശങ്ങളുടെ തകരാറ് സ്ഥിരമായി ഉണ്ടാകാനുള്ള ആശങ്കയും ഡോക്ടർമാർ പങ്കുവയ്ക്കുന്നു.

Related posts