ശബരിമല: സന്നിധാനത്തും പമ്പയിലും സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് കച്ചവടം നടത്തിയ സ്ഥാപനങ്ങള്‍ക്കെതിരേ നടപടി.
സന്നിധാനത്ത് പരാതിയുയര്‍ന്ന സ്ഥാപനങ്ങളില്‍ ഡ്യൂട്ടി മജിസ്ട്രേറ്റ് സജികുമാറിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി.
സന്നിധാനത്തെ ജൂസ് കട, പാത്രക്കട പാണ്ടിത്താവളത്തിലെ ശ്രീഹരി ഭവന് ഹോട്ടല്‍ എന്നിവയില്‍നിന്ന് 5000 രൂപ പിഴ ഈടാക്കി.
വ്യാപകമായ പരാതി ഉയര്‍ന്നതോടെയാണ് ഡ്യൂട്ടി മജിസ്ട്രേറ്റ് പരിശോധന നടത്തിയത്. ജ്യൂസ് കടയില്‍ അളവിലും ഗുണത്തിലും വിലയിലും തട്ടിപ്പ് നടത്തിയതായി കണ്ടെത്തി.
ഒരു നാരങ്ങ കൊണ്ട് അഞ്ചിലധികം നാരങ്ങാ വെള്ളം എടുത്തായിരുന്നു വെട്ടിപ്പ്. 43 രൂപയുള്ള തണ്ണിമത്തന് ജൂസിന് 54 രൂപയാണ് വാങ്ങിയത്.
വെട്ടിപ്പ് തുടര്‍ന്നാല്‍ കര്‍ശന നടപടി ഉണ്ടാകുമെന്ന താക്കീതും മജിസ്ട്രേറ്റ് നല്കി. 120 രൂപ തീരുമാനിച്ച പാത്രത്തിന് സന്നിധാനത്തിന് സമീപമുള്ള കടയില്‍ 150 രൂപയാണ് ഈടാക്കിയിരുന്നത്.
കൊള്ളവില പരസ്യമായി എഴുതി വച്ചായിരുന്നു കച്ചവടം. ഭക്ഷണസാധനങ്ങള്‍ക്ക് അമിത വില ഈടാക്കിയതിന് പാണ്ടിത്താവളത്തിലെ ഹോട്ടലിനും പിഴയിട്ടു.