ചൈനീസ് ബാഡ്മിന്റണ്‍ സൂപ്പർ താരം ലിൻ ഡാൻ മലേഷ്യൻ ഓപ്പണ്‍ സീരീസ് പുരുഷ സിംഗിൾസ് കിരീടം സ്വന്തമാക്കി. രണ്ട് വർഷത്തിനുള്ളിൽ ആദ്യമായാണ് ലിൻ ഡാൻ സുപ്രധാന കിരീടങ്ങളിലൊന്ന് സ്വന്തമാക്കുന്നത്. 78 മിനിറ്റ് നീണ്ട പോരാട്ടത്തിനൊടുവിൽ ചൈനയുടെതന്നെ ചെൻ ലോംഗിനെ കീഴടക്കിയാണ് ലിൻ ഡാൻ ജേതാവായത്. സ്കോർ: 9-21, 21-7, 21-11.
വനിതാ സിംഗിൾസ് കിരീടം തായ് വാൻ താരമായ തായി സു യിംഗ് തുടർച്ചയായ മൂന്നാം തവണയും സ്വന്തമാക്കി. ജാപ്പനീസ് താരമായ അകാനെ യാമഗുച്ചിയെ 21-16, 21-19നു കീഴടക്കിയാണ് തായി സു യിംഗ് ജേതാവായത്.