വിഴിഞ്ഞം: ചികിത്സക്കെത്തി കാണാതായ വിദേശ വനിതയുടെ ഭർത്താവ് റിസോർട്ടിലെ ഉപകര ണങ്ങൾ അടിച്ചു തകർത്തു. കോവളത്ത് വച്ച് കാണാതായ ലിത്വോനിയ സ്വദേശിനി ലിഗയുടെ ഭർത്താവ് ആഡ്രൂസാണ് വിഴിഞ്ഞം ചൊവ്വരയിലെ സ്വകാര്യ റിസോർട്ടിൽ പരാക്രമം നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.
അക്രമസക്തനായ വിദേശി റിസോർട്ട് ജീവനക്കാരെയും പോലീസിനെയും മർദിച്ചു. അക്രമണം നടത്തിയതിനെ തുടർന്ന് പരിക്കേറ്റ വിദേശിയെ ചികിത്സക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏതാനും നാളുകൾക്ക് മുമ്പ് പോത്തൻകോട് ആയുർവേദ കേന്ദ്രത്തിൽ വിഷാദ രോഗത്തിനുള്ള ചികിത്സക്കെത്തിയ വിദേശ വനിതയെയാണ് കോവളം ലൈറ്റ് ഹൗസിന് സമീപത്തു വച്ച് കാണാതായത്.
കഴിഞ്ഞ ദിവസം രാത്രി പതിനൊന്നരയോടെ ഭാര്യയുടെ ഫോട്ടോയുമായാണ് റിസോർട്ടിലേക്ക് ആഡ്രൂസ് എത്തിയത്. ഫോട്ടോ കാണിച്ച ശേഷം ഭാര്യ റിസോർട്ടിൽ ഉണ്ടോ എന്ന് ജീവനക്കാരോട്തി ര ക്കി. ഇല്ലെന്ന മറുപടി കേട്ടതോടെ പുറത്തിറങ്ങിയ ഇയാൾ റിസോർട്ടിലെ റസ്റ്റോറന്റിലേക്ക് ഓടിക്കയറി പരാക്രമം ആരംഭിച്ചു. മദ്യലഹരിയിൽ കംപ്യൂട്ടർ ഉൾപ്പെടെയുള്ള വിലപിടിപ്പുള്ള സാധനങ്ങൾ തല്ലിത്തകർക്കുന്നത് കണ്ട് തടയാനെത്തിയ ജീവനക്കാരെ യും മർദിച്ചു.
പോലീസ് എത്തി ബലം പ്രയോഗിച്ച് ജീപ്പിൽ കയറ്റുന്നതിനിടയിൽ പോലീസുകാർക്കും മർദ്ദനമേറ്റു. തുടർന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടതിനു ശേഷം പുലർച്ചെ വൈദ്യ പരിശോധയ്ക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റിസോർട്ട് ഉടമയുടെ പരാതിയെ തുടർന്ന് വിഴിഞ്ഞം പോലീസ് കേസെടുത്തു.
ഇയാൾ രാത്രിയിൽ റിസോർട്ടിൽ എത്തി അക്രമം കാണിക്കുവാൻ ഇടയായ സാഹചര്യം എന്താണെന്ന് പോലീസ് അന്വേഷിച്ചു വരികയാണ്. എന്നാൽ ആഡ്രൂസിനെ ചിലർ തെറ്റിദ്ധരിപ്പിച്ചതാണ് പ്രശ്നത്തിന് കാരണമെന്നറിയുന്നു.
ലിഗയെ റിസോർട്ടിൽ ഒളിപ്പിച്ചു വെച്ചിരിക്കുകയാണെന്നും അന്വേഷിച്ച് വരണമെന്നും ആഡ്രൂസിനെ ചൂഷണത്തിന് വിധേയമാക്കുന്ന സമീപത്തെ ഒരു സംഘം പറഞ്ഞതായും പോലീസിന് രഹസ്യവിവരം ലഭിച്ചിട്ടുണ്ട്. ലിഗയെ കാണാതായതിനു ശേഷം ഇയാൾ അടിമലത്തുറയിയിലും, ചൊവ്വര ബീച്ചുകളിലും ദിവസങ്ങളായി കഴിഞ്ഞുവരികയായിരുന്നു. ലിഗയെ കണ്ടെത്തി നൽകാമെന്ന പേരിൽതീരദേശത്തെ ഏതാനും ചെറുപ്പക്കാർ ജ്വാല എന്ന കർമ്മസമിതി രൂപികരിക്കുകയും ഇതിന്റെ പ്രവർത്തനങ്ങൾക്കുമായി ധാരാളം പണം ആഡ്രൂസ് ചെലവിട്ടിരുന്നുവെന്നും പറയപ്പെടുന്നു.