പേരാമ്പ്ര: നിപ്പാ ബാധിതയായി നഴ്സ് ലിനി ആശുപത്രിയിൽ ചികിത്സയിലായിരുന്ന സമയം മുതൽ കുടുംബത്തിനു താങ്ങും തണലുമായി ഒപ്പം നിന്ന അയൽവാസി ആവള ഹമീദിനും കുടുംബത്തിനും സ്നേഹാദരം. ജെസിഐ ചക്കിട്ടപാറ ചാപ്റ്റർ ഭാരവാഹികൾ പ്രസിഡന്റ് കാപ്പുകാട്ടിൽ ബോബിയുടെ നേതൃത്വത്തിൽ ഹമീദിന്റെ വീട്ടിലെത്തിയാണു ആദരിച്ചത്.
ബോബിയും ലിനിയുടെ ഭർത്താവ് സജീഷും ചേർന്നു ആവള ഹമീദിനെയും ഭാര്യ സീനത്തിനെയും ഷാളണിയിച്ചു ആദരിച്ചു. ഉപഹാരവും നൽകി. നോമ്പനുഷ്ഠിച്ചു കൊണ്ട് ദുരിതബാധിത കുടുംബത്തിനു ഭക്ഷണമടക്കം സഹായവുമായി മറ്റാരെക്കാളും മുമ്പിൽ ഇവർ ഉണ്ടായിരുന്നുയെന്നത് ശ്ളാഘനീയമായിരുന്നു.
ജെസിഐ ചാപ്റ്റർ ഭാരവാഹികളായ ഷാജി പുളിക്കൽ, ജോബി തണ്ണീർക്കരി, ജിജു പ്രകാശ് മുള്ളൻ കുഴി, ജിത്തു രാജ് വർക്കി, വിസ്മയ ഫിലിപ്പ്, കെ.സി. അനൂപ്, ഷിജു പാറത്തലക്കൽ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.