കേരളത്തെ പിടിച്ചു കുലുക്കിയ നിപ്പ വൈറസിനെ ആസ്പദമാക്കി ആഷിഖ് അബു ഒരുക്കിയ വൈറസ് മികച്ച പ്രേക്ഷകപ്രതികരണം നേടി തീയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. വൈറസ് ബാധയേറ്റ രോഗികളെ ചികിത്സിക്കുന്നതിനിടെ മരണമടഞ്ഞ നഴ്സ് ലിനിയെ ചിത്രത്തിൽ അവതരിപ്പിച്ചത് റിമ കല്ലിങ്കലായിരുന്നു. ഇപ്പോഴിത സിനിമയെക്കുറിച്ച് ലിനിയുടെ ഭർത്താവ് സജീഷ് പറഞ്ഞ വാക്കുകളാണ് ഏറെ കണ്ണ് നനയിക്കുന്നത്.
അവസാന നാളുകളിൽ ലിനി അനുഭവിച്ച മാനസിക അവവസ്ഥയെ നേരിൽ കാണിച്ചപ്പോൾ കരച്ചിൽ അടക്കാൻ സാധിച്ചില്ലെന്ന് ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ സജീഷ് കുറിച്ചു.
സജീഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്
ഒരുപാട് നാളത്തെ കാത്തിരിപ്പിനൊടുവിൽ “വൈറസ്” സിനിമ ഇന്നലെ വൈറസ് ടീമിനോടൊപ്പം കണ്ടു. ശരിക്കും കോഴിക്കോടിന്റെ അതിജീവനത്തിന്റെ ഓർമ്മ വീണ്ടും മനസ്സിൽ തെളിഞ്ഞു. സിനിമയുടെ പല ഘട്ടത്തിലും അതിലെ അഭിനയതാക്കൾ അല്ലായിരുന്നു എന്റെ മുൻപിൽ പകരം റിയൽ ക്യാരക്ടേർസ് ആയിരുന്നു.
റിമാ നിങ്ങളിലൂടെ ഞാൻ എന്റെ ലിനിയെ തന്നെയായിരുന്നു കണ്ടത്. പറഞ്ഞറിയിക്കാൻ പറ്റാത്ത അനുഭവം ആയിരുന്നു. അവസാന നാളുകളിൽ ലിനി അനുഭവിച്ച മാനസിക അവസ്ഥയെ നേരിൽ കാണിച്ചോൾ കരച്ചിൽ അടയ്ക്കാൻ കഴിഞ്ഞില്ല. ലിനിയോടുളള സ്നേഹം കൊണ്ട് പറയുന്നതല്ല ഒരു സാധാരണ ആസ്വാദകൻ എന്ന നിലയിൽ പറയുകയാണ് റിമാ നിങ്ങൾ ജീവിക്കുകയായിരുന്നു.
ഒരുപാട് നന്ദിയുണ്ട് ആഷിക്ക് ഇക്ക ഇത്ര മനോഹരമായി കോഴിക്കോടിന്റെ , പേരാംബ്രയുടെ നിപ അതിജീവനത്തിന്റെ ജീവിക്കുന്ന ഓർമ്മകൾ തിരശീലയിൽ എത്തിച്ചതിന്. എല്ലാ താരങ്ങളും മത്സരിച്ച് അഭിനയിച്ചു.
പാർവ്വതി വീണ്ടും ഞെട്ടിച്ചു.
ശ്രീനാഥ് ഭാസിയും സൗബിൻ ഇക്കയും ടോവിനോ ചേട്ടനും കുഞ്ചാക്കോ ചേട്ടനും ഇദ്രജിത്ത് ചേട്ടനും രേവതി ചേച്ചിയും പൂർണ്ണിമ ചേച്ചിയും ഇന്ദ്രൻസ് ചേട്ടനും അങ്ങനെ എല്ലാവരും മറക്കാനാവത്ത നിമിഷങ്ങൾ സമ്മാനിച്ചു.
സിനിമ കാണുന്നതിന് മുൻപ് എല്ലാവരെയും നേരിൽ കാണാനും ഒത്തു കൂടാനും കഴിഞ്ഞതിൽ സന്തോഷം.
<iframe src=”https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fsajeesh.puthur%2Fposts%2F2290121324416275&width=500″ width=”500″ height=”591″ style=”border:none;overflow:hidden” scrolling=”no” frameborder=”0″ allowTransparency=”true” allow=”encrypted-media”></iframe>