ട്രീറ്റിങ് എ മിസ്റ്ററി ഡിസീസ്! നിപ്പാ ബാധിച്ച് മരിച്ച നഴ്‌സ് ലിനിയ്ക്ക് ആദരവര്‍പ്പിച്ച് അന്താരഷ്ട്ര മാസികയായ ദ ഇഎക്കണോമിസ്റ്റ്; മാസികയുടെ ഒബിച്ച്വറി കോളത്തില്‍ ഇടംനേടുന്ന ആദ്യ മലയാളിയെന്ന റെക്കോഡും ലിനിയ്ക്ക്

രോഗികളെ ചികിത്സിക്കുന്നതിനിടെ നിപ്പാ ബാധിച്ച് മരിച്ച നഴ്‌സ് ലിനിയ്ക്ക് ആദരവര്‍പ്പിച്ച്, അന്താരാഷ്ട്ര മാസികയായ ദ എക്കണോമിസ്റ്റ്. ലോകത്തിലെ ഏറ്റവും പ്രശസ്തമായ മാസികയുടെ ഒബിച്ച്വറി കോളത്തിലാണ് ലിനിയുടെ ജീവിതം ഏറെ വിശദമായി നല്‍കി ആദരമര്‍പ്പിച്ചിരിക്കുന്നത്. ഏറ്റവും അര്‍ഹതയുളളവരെക്കുറിച്ചു മാത്രമാണ് സാധാരണയായി എക്കണോമിസ്റ്റ് ഒബിച്ച്വറി കോളത്തില്‍ എഴുതുക.

ഇതില്‍ ഇടം നേടുന്ന ആദ്യ മലയാളിയായിരിക്കുകയാണ് ലിനി. ലിനി മരണക്കിടക്കയില്‍വെച്ച് ഭര്‍ത്താവ് സജീഷിനെഴുതിയ കത്തും കോളത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ‘ട്രീറ്റിങ് എ മിസ്റ്ററി ഡിസീസ്’ എന്ന തലക്കെട്ടോടെയാണ് ലേഖനം തയാറാക്കിയിരിക്കുന്നത്. ഏറെ കഷ്ടപ്പെട്ടും ലോണ്‍ എടുത്തുമാണ് നേഴ്സിങ് പഠിച്ചത്.

ജനറല്‍ നേഴ്സിങും പിന്നീട് ബിഎസ്സി നേഴ്സിങും പൂര്‍ത്തിയാക്കി. പേരാമ്പ്രയില്‍ ആരോഗ്യവകുപ്പില്‍ ദിവസ വേതനത്തിന് ജോലി ചെയ്തു വരികയായിരുന്നു. അതിനിടയിലാണ് നിപ്പാ ബാധിച്ചത്. ലണ്ടനിലെ വെസ്റ്റ് മിനിസ്റ്ററില്‍ നിന്നാണ് ദ എക്കണോമിസ്റ്റ് പ്രസിദ്ധീകരിക്കുന്നത്. പ്രതിവാരം 15 ലക്ഷത്തോളം കോപ്പികള്‍ വില്‍ക്കുന്ന മാസിക 1843ലാണ് പ്രസിദ്ധീകരണമാരംഭിച്ചത്.

Related posts