കോഴിക്കോട്: ആരോഗ്യമന്ത്രി കെ.കെ.ശൈലജയെ അധിക്ഷേപിച്ച കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരേ നിപ്പാ ബാധിച്ച് മരിച്ച നഴ്സ് ലിനിയുടെ ഭര്‍ത്താവ് സജീഷ് രംഗത്ത്. ആരോഗ്യമന്ത്രിക്കെതിരേയുള്ള പരാമര്‍ശം ഖേദകരമാണെന്ന് സജീഷ് ‘രാഷ്ട്ര ദീപിക’യോട് പറഞ്ഞു.
ലിനിയുടെ മരണത്തെ തുടര്‍ന്ന് ആശ്വാസ വാക്കുകളുമായി പലരും ഫോണില്‍ വിളിച്ചിരുന്നു. പല രാഷ്ട്രീയ നേതാക്കളും ഇതിലുള്‍പ്പെടും. എന്നാല്‍ ഒരിക്കല്‍പോലും മുല്ലപ്പള്ളി രാമചന്ദ്രന് തന്നെ ബന്ധപ്പെട്ടിരുന്നില്ല.
വീട്ടില്‍ വരികയോ ബന്ധുക്കളെ പോലും വിളിക്കുകയോ ചെയ്തിട്ടില്ല. മുല്ലപ്പള്ളി വിളിക്കുമെന്ന് പറഞ്ഞ് ചിലര്‍ മൊബൈല്‍ നമ്പര്‍ വാങ്ങി പോയിരുന്നു. എന്നാല്‍ ഇതുവരെയും അതുണ്ടായില്ലെന്നും സജീഷ് പറഞ്ഞു.
പ്രത്യേക രാഷ്ട്രീയ താത്പര്യങ്ങളാലല്ല ഇത് പറയുന്നത്. ആരോഗ്യമന്ത്രിയെ പോലുള്ളവരെ കുറിച്ച് പറഞ്ഞപ്പോള്‍ വിഷമം തോന്നി. ഗസ്റ്റ് ആര്‍ട്ടിസ്റ്റെന്നാണ് മന്ത്രിയെ കുറിച്ച് പറഞ്ഞത്.
എന്നാല്‍ മന്ത്രി ഞങ്ങളുടെ കുടുംബത്തിന് ഏറെ ആശ്വാസമാണ് നല്‍കിയിരുന്നതെന്നും മക്കള്‍ക്ക് മന്ത്രി അമ്മയെ പോലെയാണെന്നും സജീഷ് പറഞ്ഞു.