സാവോമിയിലെ ഇരട്ടകള്‍! 1898 ല്‍ നരഭോജി സിംഹങ്ങള്‍ അകത്താക്കിയത് 135 മനുഷ്യരെ; കൂട്ടക്കുരുതിയ്ക്ക് കാരണമായി ഗവേഷകര്‍ കണ്ടെത്തിയതിതാണ്

Lions_of_Tsavoമനുഷ്യരില്‍ നിന്ന് വ്യത്യസ്തമായി മൃഗങ്ങള്‍ക്കൊരു പ്രത്യേകതയുണ്ട്. വിശന്നാല്‍ മാത്രമെ ഭക്ഷണം കഴിക്കുകയുള്ളു. സിംഹങ്ങള്‍ സാധാരണയായി മനുഷ്യരെ വേട്ടയാടാറുമില്ല. നരഭോജികളായ സിംഹങ്ങള്‍ പോലും ഒരു രക്ഷയുമില്ലെങ്കില്‍ മാത്രമേ മനുഷ്യര്‍ക്കുനേരേ തിരിയൂ. അങ്ങനെയാണെങ്കില്‍ കെനിയയില്‍ 1898 ല്‍ 9 മാസത്തിനിടെയില്‍ 135 മനുഷ്യരെ കൊന്നുതിന്ന ആ രണ്ട് സിംഹങ്ങളുടെ പ്രവൃത്തി എന്തുകൊണ്ടാണെന്നുള്ള അന്വേഷത്തിലായിരുന്നു ഒരു സംഘം ഗവേഷകര്‍. ഇതിനവര്‍ കണ്ടെത്തിയ ഉത്തരം സിംഹങ്ങളുടെ പല്ലു വേദനയാണ് ഈ കൂട്ട നരഹത്യയിലേക്ക് വഴിവച്ചതെന്നാണ്. കെനിയയിലാണ് കുപ്രസിദ്ധരായ ഈ ഇരട്ട ആണ്‍ സിംഹങ്ങള്‍ വാണിരുന്നത്.
Tsavo_lions
സാവോയിലെ ഇരട്ടകള്‍ എന്നാണിവ അറിയപ്പെട്ടിരുന്നത്. റെയില്‍വേ നിര്‍മ്മാണത്തിനായി ഏഷ്യയില്‍ നിന്നുപോയ തൊഴിലാളികളായിരുന്നു ഇവരുടെ പ്രധാന ഇരകള്‍. ആഴ്ചയില്‍ നാലു പേരെയെങ്കിലും ചുരുങ്ങിത് ഇവ കൊന്നുതിന്നുമായിരുന്നു. പുല്‍മേടുകള്‍ക്കിടയില്‍ നിന്നു കണ്ടെത്താന്‍ ബുദ്ധിമുട്ടായിരുന്നതിനാല്‍ ഇവയെ കൊല്ലുകയെന്നതും പ്രയാസകരമായിരുന്നു. ഒടുവില്‍ റെയില്‍വെ നിര്‍മ്മാണത്തിന്റെ ചുമതലക്കാരനായിരുന്ന കേണല്‍ ഹെന്റി പാറ്റേഴ്‌സണാണ് ഇരു സിംഹങ്ങളെയും വെടിവച്ചു കൊലപ്പെടുത്തിയത്. ഇതുവരെയുള്ള  ചരിത്രത്തില്‍ ഏറ്റവുമധികം മനുഷ്യരെ കൊന്നുതിന്നത് ഈ സിംഹങ്ങളാണ്. ഈ സിംഹങ്ങളുടെ തലയോട് വിശദമായ പഠനത്തിനു വിധേയമാക്കിയപ്പോഴാണ് കൂട്ടത്തിലൊന്നിന്റെ പല്ലിനുള്ള സാരമായ കേട് ശ്രദ്ധയില്‍ പെട്ടത്.

ykyukyuk

പല്ലിനുള്ള ഈ പ്രശ്‌നമാകാം തിന്നാന്‍ ബുദ്ധിമുട്ടുള്ള മറ്റ് മൃഗങ്ങളില്‍ നിന്നു മാറി താരതമ്യേന മാര്‍ദ്ദവമുള്ള തൊലിയും ഇറച്ചിയുമുള്ള മനുഷ്യനെ വേട്ടായാടാനും ഇരയാക്കാനും ഈ സിംഹങ്ങളെ പ്രേരിപ്പിച്ചതെന്നാണു സൂചന. പ്രാദേശികമായി നിലനില്‍പ്പിന്റെ പാഠങ്ങളറിയാത്ത ഏഷ്യന്‍ തൊഴിലാളികളെ ധാരാളമായി ലഭിച്ചതോടെ സിംഹങ്ങള്‍ക്കു കാര്യം കൂടുതല്‍ എളുപ്പവുമായി. ഏതായാലും സിംഹങ്ങളുടെ പല്ലു വേദന സംബന്ധിച്ച കണ്ടെത്തല്‍ ഏറെക്കുറെ ശരിയാകാനാണു സാധ്യതയെന്നു ശാസ്ത്രലോകം ഒന്നടങ്കം പറയുന്നു. സാഹചര്യത്തെളിവുകളും ഇതിനനുകൂലമാണ്. ഇപ്പൊ മനസിലായില്ലേ നരഭോജിയായ ഒരു മൃഗത്തിന് പല്ലുവേദന വന്നാല്‍ തീരാവുന്നതേയുള്ളു മനുഷ്യന്റെ കാര്യം.

Related posts