കടൽ തീരത്ത് നിൽക്കുന്ന സിംഹത്തിന്റെ അപൂർവവുമായ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. വൈറലായ ചിത്രത്തിൽ കടലിലെ തിരമാലകൾ ആസ്വദിക്കുന്നതുപോലെ സിംഹം കടൽ തീരത്ത് നിൽക്കുന്നതായി കാണാം.
ഗിർ ദേശീയോദ്യാനത്തിൽ കേന്ദ്രീകരിച്ചിരിക്കുന്ന ഏഷ്യൻ സിംഹങ്ങൾ ഇപ്പോൾ ഗുജറാത്തിന്റെ തീരപ്രദേശങ്ങളിൽ കൂടുതലായി കാണപ്പെടുന്നതായാണ് പഠനങ്ങൾ പറയുന്നത്. മൃഗസ്നേഹികൾക്ക് ചിത്രം ഇഷ്ടപ്പെടുകയും ഏറ്റെടുക്കുകയും ചെയ്തു.
ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്, ജുനഗഡ് ട്വിറ്ററിൽ ചിത്രം പങ്കുവെച്ച് എഴുതി, ”ഭദ്രാവ പൂനം പട്രോളിംഗിനിടെ ദര്യ കാന്ത പ്രദേശത്ത് ഒരു സിംഹത്തെ കണ്ടെത്തി”.
ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഓഫീസർ പർവീൺ കസ്വാനും ഈ ചിത്രം പങ്കുവെച്ച് ഇങ്ങനെ എഴുതി. ഗുജറാത്ത് തീരത്ത് അറബിക്കടലിന്റെ വേലിയേറ്റം ആസ്വദിക്കുന്ന ഒരു സിംഹരാജാവിനെ കണ്ടെത്തി . കടപ്പാട്: സിസിഎഫ്, ജുനാഗഡ്.”
മറ്റൊരു പോസ്റ്റിൽ, ഏഷ്യാറ്റിക് ലയൺസിനെക്കുറിച്ചുള്ള ഒരു ഗവേഷണ പ്രബന്ധവും അദ്ദേഹം പങ്കിട്ടു.
ભાદરવા પૂનમ પેટ્રોલિંગ દરમ્યાન દરિયા કાંઠા વિસ્તારમાં સિંહ જોવા મળ્યુ pic.twitter.com/kFM1hP11yz
— CCFJunagadh (@JunagadhCcf) September 30, 2023
When #Narnia looks real. A lion king captured enjoying tides of Arabian Sea on Gujarat coast. Courtesy: CCF, Junagadh. pic.twitter.com/tE9mTIPHuL
— Parveen Kaswan, IFS (@ParveenKaswan) October 1, 2023