സിംഹത്തിനൊപ്പം കളിക്കാൻ അനുവാദം ലഭിച്ച നിരവധി കുട്ടികളിൽ ഒരു പെൺകുട്ടിയെ സിംഹം ആക്രമിച്ചു. സൗദി അറേബ്യായിലെ ജിദ്ദയിലാണ് സംഭവം. ഇവിടെ സംഘടിപ്പിച്ച ഒരു ഫെസ്റ്റിവല്ലിൽ സിംഹത്തോടൊപ്പം കളിക്കാൻ കുട്ടികളെ അനുവദിച്ചിരുന്നു.
കൂടിനുള്ളിൽ സിംഹത്തിനു ചുറ്റും കുട്ടികൾ നിൽക്കുന്പോൾ പെട്ടന്ന് സിംഹം അക്രമാസക്തനാകുകയായിരുന്നു. മാത്രമല്ല കുട്ടികളിലൊരാളെ ആക്രമിക്കുകയും ചെയ്തു. ഉടൻ തന്നെ ഇവിടേക്ക് ഓടിയെത്തിയ പരിശീലകൻ സിംഹത്തെ പിടിച്ചു കൊണ്ടു പോയതിനാൽ വലിയ അനിഷ്ടങ്ങളുണ്ടായില്ല.
സംഭവം വിവാദമായതിനെ തുടർന്ന് അധികൃതർ ഈ ഫെസ്റ്റിവൽ നിർത്തലാക്കി. മാത്രമല്ല സംഭവത്തെപ്പറ്റി അന്വേഷണം പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു.