സിംഹം അടുത്തെത്തണമെന്നോ നേരിൽ കാണണമെന്നോ ഒന്നുമില്ല, സിംഹമെന്നു കേട്ടാൽത്തന്നെ ഉള്ളിൽ പേടി തോന്നുന്നവരാണ് പലരും.
എന്നാൽ, ഇവിടെ ഒരാൾ സിംഹങ്ങൾക്കു നടുവിലിരുന്നു പാട്ടു പാടി ഗിറ്റാർ വായിക്കുകയാണ്. ഡീൻ ഷ്നീഡർ എന്നയാളാണ് സിംഹങ്ങളുടെ നടുവിൽ ഇരുന്നുകൊണ്ട് പാട്ടും പാടി ഗിറ്റാർ വായിക്കുന്നത്.
എന്തായാലും സംഭവം വൈറലായിട്ടുണ്ട്. ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദ ആണ് ട്വിറ്ററിലൂടെ വീഡിയോ പങ്കുവച്ചിരിക്കുന്നത്.
സൗത്ത് ആഫ്രിക്കൻ സ്വദേശിയായ ഡീൻ ഷ്നീഡർ വന്യജീവി പരിപാലനവിദഗ്ധനാണ്. 2017 ൽ സൗത്ത് ആഫ്രിക്കയിൽ ഒരു വന്യ ജീവി സങ്കേതം ഇദ്ദേഹം ആരംഭിച്ചിരുന്നു