കേപ്ടൗൺ: ദക്ഷിണാഫ്രിക്കയിലെ വന്യജീവി സങ്കേതത്തിൽ നിന്ന് 14 സിംഹങ്ങൾ പുറത്ത് ചാടിയെന്ന് റിപ്പോർട്ട്. ആൺ-പെൺ സിംഹങ്ങളും സിംഹക്കുട്ടികളും ഇതിൽപെടുമെന്നാണ് വിവരം.
ദക്ഷിണാഫ്രിക്കയിലെ ഏറ്റവും വലിയ വന്യജീവി സങ്കേതമായ ക്രുഗെർ നാഷണൽ പാർക്കിലാണ് സംഭവം. സിംഹങ്ങൾ എങ്ങനെയാണ് രക്ഷപ്പെട്ടതെന്നോ പാർക്കിന്റെ പുറത്ത് ഏത് ഭാഗത്തേക്കാണ് പോയതെന്നോ വ്യക്തമല്ല.
ജനങ്ങളോട് അതീവ ജാഗ്രത പുലർത്തണമെന്ന് ഇതിനോടകം അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. പുറത്ത് കടന്നവയിൽ ഏറെയും അപകടകാരികളായ സിംഹങ്ങൾ ആണെന്നാണ് വിവരം.