രാവിലെ വാതില്‍ തുറക്കുമ്പോള്‍ മുമ്പില്‍ ഒരു സിംഹത്തെക്കണ്ടാല്‍ എന്താണ് അവസ്ഥ. ജുനഗഢ് റെയില്‍വേ സ്റ്റേഷന് സമീപത്തുള്ള സരോവര്‍ പോര്‍ട്ടിക്കോ ഹോട്ടലിലാണ് അപ്രതീക്ഷിത അതിഥിയെത്തിയത്.
തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെ സിംഹം ഹോട്ടലിന്റെ പ്രധാനഗേറ്റിലൂടെ ഉള്ളിലേക്ക് പ്രവേശിക്കുകയായിരുന്നു. സിംഹത്തേ കണ്ട് പരിഭ്രാന്തനായ കാവല്ക്കാരന് ഹോട്ടലിലെ ജീവനക്കാരെ മുഴുവന്‍ വിവരമറിയിച്ചു. തുടര്‍ന്ന് ഹോട്ടലിന്റെ വാതിലുകളും ജനലുകളും മുഴുവന്‍ അടച്ചു.
നിരവധി പേര് ഈ സമയം ഹോട്ടലില്‍ താമസിക്കുന്നുണ്ടായിരുന്നു. ഹോട്ടലിന്റെ വശത്തെ പാര്‍ക്കിങ് സ്ഥലത്തേക്ക് നടന്നുനീങ്ങിയ സിംഹം മിനിട്ടുകള്‍ക്കുള്ളില്‍ തിരികെ പോയി.ഹോട്ടലിലെ സിസിടിവി ദൃശ്യം ഹോട്ടല്‍ ജീവനക്കാര്‍ പുറത്തു വിട്ടതോടെ ഇത് വൈറലാവുകയും ചെയ്തു.