യാത്രികർക്ക് കടന്ന് പോകുവാൻ പെണ് സിംഹവും കുഞ്ഞുങ്ങളും വഴി മാറി കൊടുക്കുന്നതിന്റെ ദൃശ്യങ്ങൾ വൈറലാകുന്നു. ഗുജറാത്തിലെ ഗിർ വനത്തിലാണ് സംഭവം. മണ് റോഡിൽ നിൽക്കുകയായിരുന്നു അമ്മ സിംഹവും കുഞ്ഞുങ്ങളും.
ഒരു വാഹനത്തിന്റെ ശബ്ദം കേട്ട ഇവർ മുന്നോട്ട് നടന്ന് നീങ്ങുമ്പോൾ എതിർ വശത്ത് നിന്നും ഒരു ബൈക്ക് വന്ന് നിന്നു. എന്നാൽ ആക്രമണത്തിന് മുതിരാതെ അമ്മ സിംഹം കുഞ്ഞുങ്ങളെയും കൂട്ടി കാടിനുള്ളിലേക്ക് കയറി പോകുകയായിരുന്നു.
രാജ്യസഭാംഗമായ പരിമൾ നത്വാനിയാണ് ഈ ദൃശ്യങ്ങൾ പങ്കുവച്ചത്.