സിര്‍ഗ എന്ന സിംഹത്തിന് തന്റെ ഒരു ദിവസം ഐശ്വര്യത്തോടെ തുടങ്ങണമെങ്കില്‍ തന്റെ ആത്മാര്‍ഥ സുഹൃത്തിനെ ഒന്ന് കെട്ടിപ്പിടിക്കണം.
ഇല്ലെങ്കില്‍ സിര്ഗയ്ക്ക് ആകെ സങ്കടമാകും. ആരാണീ സുഹൃത്തെന്നല്ലെ. ആള് മറ്റൊരു സിംഹമോ മറ്റേതെങ്കിലും മൃഗമോ ഒന്നുമല്ല. വാലന്റീന്‍ ഗ്രുവെനര് എന്ന മനുഷ്യനാണ് സിര്‍ഗയുടെ ബെസ്റ്റ് ഫ്രണ്ട്.
നന്ദി സ്നേഹം കടപ്പാട്
സിര്ഗയ്ക്ക് വാലന്റീനോടുള്ള ഈ അടുപ്പത്തിനെ സ്നേഹമെന്നോ കടപ്പാടെന്നോ നന്ദിയെന്നോ വിളിക്കാം. കാരണം അത്രയും വലിയൊരു കടമയാണ് വാലന്റീന്‍ സിര്ഗയോട് ചെയ്തത്.
അത് എന്താണെന്നോ? സിര്ഗയ്ക്ക് പത്ത് ദിവസം മാത്രം പ്രായമുള്ളപ്പോള്‍ അവളെ അവളുടെ അമ്മ ഉപേക്ഷിച്ച് പോയി.
കാട്ടില്‍ ഒറ്റപ്പെട്ട് കരഞ്ഞ് തളര്‍ന്നു കിടന്ന അവളെ പരിസ്ഥിതി പ്രവര്ത്തകന് കൂടിയായ വാലന്റീന്‍ കണ്ടു. അവളെ എടുത്ത് പരിചരിച്ച് വളര്‍ത്തി. ഇന്ന് ഒമ്പതു വയസുകാരിയായി സിര്‍ഗ.
ലോകം മുഴുവന്‍ ആരാധകര്‍
ഈ സ്നേഹവും കരുതലും ലോകം മുഴുവനുമുള്ള ലക്ഷകണക്കിന് ആളുകാളാണ് കണ്ടതും കേട്ടതും. ഇരുവര്‍ക്കുമിപ്പോള്‍ ലക്ഷകണക്കിന് ആരാധകരുമുണ്ട്.
സൗത്ത് ആഫ്രിക്കയിലെ ബോട്സ്വാനയിലെ കലഹാരി മരുഭൂമിയിലെ മോഡിസ വൈല്‍ഡ് ലൈഫ് പ്രോജക്ടിലാണ് ഈ അര്പൂവ്വ സുഹൃത്തുക്കളുള്ളത്. ഇരുവര്‍ക്കും കൂട്ടായി വാലന്റീനയുടെ പങ്കാളി സാറയുമുണ്ട്.