കുറച്ചു നേരമായുള്ള സിംഹത്തിന്റെ മുരൾച്ച കേട്ടാണ് ഗുജറാത്തിലെ ഗീർ വനത്തിലെ വനം വകുപ്പ് ഉദ്യോഗസ്ഥർ എന്താണ് സംഭവമെന്ന് തിരക്കി ഇറങ്ങിയത്.
നോക്കുന്പോൾ ഒരു കുഞ്ഞ് സിംഹം വലയിൽ അകപ്പെട്ടിരിക്കുന്നു. വലയിൽ നിന്നും രക്ഷപ്പെടാനുള്ള പരാക്രമത്തിലുള്ള ഒച്ചയാണ് അവർ കേട്ടത്.
കുറച്ച് ദൂരെ അമ്മ സിംഹം കുഞ്ഞിനെ രക്ഷപ്പെടാനുള്ള ശ്രമങ്ങൾ നോക്കി നിൽപ്പുണ്ടായിരുന്നു. ഉദ്യോഗസ്ഥർ വരുന്നതുവരട്ടെ എന്ന കരുതി സിംഹക്കുട്ടിയെ രക്ഷിക്കാനിറങ്ങി.
സിംഹക്കുട്ടിയുടെ കഴുത്തിൽ വല കുടുങ്ങരുത്. രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിൽ സിംഹക്കുട്ടിയോ അമ്മ സിംഹമോ ആക്രമിക്കാനുള്ള സാധ്യതയുണ്ട്.
എങ്കിലും ജീവൻ പണയം വെച്ച് ഉദ്യേഗസ്ഥർ സിംഹക്കുട്ടിയെ രക്ഷിച്ചു. അത്രയും നേരം അമ്മ സിംഹം ക്ഷമയോടെ കാത്തിരുന്നു.
സിംഹക്കുട്ടിയാകട്ടെ രക്ഷപ്പെട്ടതും കാട്ടിലേക്ക് ഓടി മറയുകയും ചെയ്തു. വനംവകുപ്പ് ഉദ്യോഗസ്ഥനായ രമേഷ് പാണ്ഡ്യയാണ് സിംഹക്കുട്ടിയെ രക്ഷപ്പെടുത്തുന്ന ഉദ്യേഗസ്ഥരുടെ ദൃശ്യങ്ങൾ പങ്കുവെച്ചിരിക്കുന്നത്.