ഫുട്‌ബോള്‍ ഇതിഹാസം ലയണന്‍ മെസിയും ബാല്യകാല സുഹൃത്ത് അന്റോനെല്ലോ റോകൂസോയും വിവാഹിതരായി. അര്‍ജന്റീനയിലെ റൊസാരിയോ നഗരത്തിലെ പ്രധാന ഹോട്ടലുകളിലൊന്നായ സിറ്റി സെന്ററിലാണ് വിവാഹ ചടങ്ങുകള്‍ നടന്നത്. പ്രാദേശിക സമയം വൈകിട്ട് ഏഴിനായിരുന്നു വിവാഹം. ഇരുവരുടെയും കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ ഇരുനൂറ്റി അന്‍പതോളം പേര്‍ക്കാണ് വിവാഹചടങ്ങിലേക്ക് ക്ഷണമുണ്ടായിരുന്നത്. ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ ബാഴ്‌സയുടെ സൂപ്പര്‍ താരങ്ങളെല്ലാം അണിനിരന്നു. മെസ്സിയുടേയും അന്റോനെല്ലയുടേയും മക്കളായ തിയോഗയും മാറ്റിയോയുമായിരുന്നു ചടങ്ങിലെ ശ്രദ്ധാകേന്ദ്രങ്ങള്‍.
യുറഗ്വായ് പോപ് സംഗീതത്തിന്റെ അകമ്പടിയോടെയാണ് വിവാഹചടങ്ങുകള്‍ നടന്നത്. ലോകമെങ്ങുമുള്ള വിഐപി അതിഥികള്‍ എത്തുന്നതിനാല്‍ കനത്ത സുരക്ഷയാണ് പട്ടണത്തിലെങ്ങും ഒരുക്കിയിരുന്നത്. ചടങ്ങുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ നൂറ്റി അന്‍പതോളം മാധ്യമപ്രവര്‍ത്തകര്‍ക്ക് അനുവാദമുണ്ടെങ്കിലും അതിഥികളുടെ അടുത്തേക്ക് പ്രവേശനമുണ്ടായിരുന്നില്ല.
ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് മൊബൈല്‍ഫോണും നിരോധിച്ചിരുന്നു. മെസ്സിയുടെ സുരക്ഷാ ചുമതല വഹിക്കുന്ന ഇസ്രയേലി സ്വകാര്യ സംഘത്തിനു തന്നെയായിരുന്നു പരിപാടിയുടെയും ചുമതല. മക്കളായ തിയാഗോ മാത്തിയോ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഇവരുടെ വിവാഹം. മെസിയുടെ കുടുംബം അന്റോനെല്ലയുമായുള്ള ബന്ധത്തിന് എതിരായിരുന്നെങ്കിലും പിന്നീട് വിവാഹത്തിന് അനുവാദം നല്‍കുകയായിരുന്നു.