“എ​വി​ടെ​യാ​ണെ​ങ്കി​ലും മെ​സി സ​ന്തോ​ഷ​വാ​നാ​യാ​ൽ മ​തി’; അ​ർ​ജ​ന്‍റൈ​ൻ പ​രി​ശീ​ല​ക​ൻ ലി​യോ​ണ​ൽ സ്ക​ലോ​ണി


ബ്യൂ​ണ​സ് അ​യേ​ഴ്സ്: ല​യ​ണ​ൽ മെ​സി​യു​ടെ ക്ല​ബ് മാ​റ്റ​വാ​ർ​ത്ത​ക​ൾ കാ​ര്യ​മാ​ക്കു​ന്നി​ല്ലെ​ന്ന് അ​ർ​ജ​ന്‍റൈ​ൻ പ​രി​ശീ​ല​ക​ൻ ലി​യോ​ണ​ൽ സ്ക​ലോ​ണി. എ​വി​ടെ​യാ​ണെ​ങ്കി​ലും മെ​സി സ​ന്തോ​ഷ​മാ​യി​രി​ക്കു​ക​യാ​ണ് പ്ര​ധാ​ന​മെ​ന്ന് സ്ക​ലോ​ണി പ​റ​ഞ്ഞു.

മെ​സി അ​ടു​ത്ത സീ​സ​ണി​ൽ പി​എ​സി​ജി വി​ടു​മെ​ന്നു​റ​പ്പാ​യ​തോ​ടെ​യാ​ണ് അ​മേ​രി​ക്ക​ൻ ക്ല​ബ് ഇ​ന്‍റ​ർ​മ​യാ​മി​യും സൗ​ദി ക്ല​ബ് അ​ൽ​ഹി​ലാ​ലും സൂ​പ്പ​ർ​താ​ര​ത്തി​ന് പി​ന്നാ​ലെ​യെ​ത്തി​യ​ത്.

ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ​യ്ക്ക് അ​ൽ-​ന​സ്ർ ന​ൽ​കു​ന്ന വേ​ത​ന​ത്തി​ന്‍റെ ഇ​ര​ട്ടി​യി​ല​ധി​കം തു​ക​യാ​ണ് അ​ൽ​ഹി​ലാ​ൽ മെ​സി​ക്ക് വാ​ഗ്ദാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്.

എ​ന്നാ​ൽ മെ​സി​യു​ടെ സൗ​ദി സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ ക​രാ​റി​ൽ ധാ​ര​ണ​യാ​യെ​ന്ന വാ​ർ​ത്ത​ക​ൾ പ്ര​ച​രി​ച്ച​തോ​ടെ മെ​സി​യു​ടെ പി​താ​വും ഏ​ജ​ന്‍റു​മാ​യ ഹോ​ർ​ഗെ മെ​സി ഒ​രു ക്ല​ബു​മാ​യും ധാ​ര​ണ​യി​ലെ​ത്തി​യി​ട്ടി​ല്ലെ​ന്നു വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment