അഹമ്മദാബാദ് വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരെയും കാത്ത് സിംഹം, പുലി, കൃഷ്ണമൃഗം, പുരുന്ത് തുടങ്ങി നിരവധി മൃഗങ്ങളുണ്ട്. ഏഷ്യാട്ടിക് സിംഹങ്ങളുടെ ലോകത്തിലെ ഏക വിഹാരകേന്ദ്രമായ ഗിർ വനത്തിലുള്ള എല്ലാവിധ പക്ഷിമൃഗാദികളുടെയും മാതൃകകളാണ് 11,000 ച. അടി വിസ്തീർണമുള്ള തുറസായ സ്ഥലത്ത് എയർപോർട്ട് അഥോറിറ്റി ഇന്ത്യ ഒരുക്കിയിരിക്കന്നത്.
ഡൊമസ്റ്റിക് ടെർമിനലിനു സമീപം ഒരുക്കിയിരിക്കുന്ന ഈ മ്യൂസിയത്തിന്റെ ആശയം റിലയൻസ് ഇൻസ്ട്രീസ് ലിമിറ്റഡിന്റെയാണ്. രാജ്യസഭാ എംപിയും റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ഗ്രൂപ്പ് പ്രസിഡന്റുമായ പരിമൾ നത്വാണിയും ലോക്സഭാ എംപി പരേഷ് റാവലും ചേർന്ന് ദ ഗിർ എന്ന പേരിലുള്ള പ്രത്യേക മ്യൂസിയം ഉദ്ഘാടനം ചെയ്തു.