കോവിഡ് അതിരൂക്ഷമായ അമേരിക്കയിലെ മൃഗശാലയിലെ മൃഗശാലയിലെ സിംഹങ്ങള്‍ക്കും കടുവകള്‍ക്കും രോഗം സ്ഥിരീകരിച്ചത് ആശങ്കയേറ്റുകയാണ്.
ന്യൂയോര്‍ക്കിലെ ബ്രോങ്ക്സ് മൃഗശാലയിലെ നാല് കടുവയ്ക്കും മൂന്ന് സിംഹങ്ങള്‍ക്കുമാണ് കോവിഡ് ബാധിച്ചത്.
ജീവനക്കാരില്‍ നിന്നും രോഗം പകര്‍ന്നതെന്നാണ് സൂചന. മൃഗങ്ങളുടെ ആരോഗ്യനില തൃപ്തികരമെന്ന് മൃഗശാല അധികൃതര്‍ അറിയിച്ചു.
ഏപ്രില്‍ ആദ്യം മറ്റ് മൂന്ന് കടുവകള്‍ക്കും ആഫ്രിക്കന്‍ പുലികള്‍ക്കും രോഗലക്ഷണം കണ്ടെത്തിയിരുന്നു. അമേരിക്കയില്‍ ഇതുവരെ 48000ത്തോളം ആളുകളാണ് മരിച്ചത് രോഗബാധിതരുടെ എണ്ണം എട്ടരലക്ഷമായി.