കാട്ടിലെ കഥകളിൽ രാജാവ് സിംഹമാണ്. നമ്മൾ കേട്ട് വളർന്ന കഥകളിലെ നായകനും സിംഹമാണ്. വന്യമൃഗങ്ങളിൽ സിംഹത്തിന് ആരാധകരേറെയാണ്. സോഷ്യൽ മീഡിയകളിൽ മാസ് ബിജിഎം ഇട്ടുള്ള സിംഹത്തിന്റെ വീഡിയോകൾ എപ്പോഴും പ്രത്യക്ഷപ്പെടാറുണ്ട്. ഇങ്ങനെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.
വീഡിയോയിൽ ഒരു സിംഹവും കഴുതപ്പുലിയും തമ്മിൽ ഏറ്റുമുട്ടുന്നതാണ് കാണിക്കുന്നത്. കഴുതപ്പുലിയിൽ നിന്നും പെൺസിംഹത്തെ രക്ഷിക്കാനായെത്തുന്ന ഒരു ആൺ സിംഹവും വീഡിയോയിലുണ്ട്. ഒരു കഴുതപ്പുലിക്കുട്ടിയെ പെൺ സിംഹം ഓടിക്കുന്നത് കാണിച്ചാണ് വീഡിയോ ആരംഭിക്കുന്നത്. പിന്നാലെ കഴുതപ്പുലി വെള്ളത്തിലേക്ക് രക്ഷതേടി ഇറങ്ങുന്നു.
എന്നാൽ ഇത് കാണുന്ന കഴുതപ്പുലികളുടെ ഒരു സംഘം അവിടേക്ക് ഓടി എത്തുന്നു. തുടർന്ന് പെൺ സിംഹത്തെ ആക്രമിക്കാൻ തുടങ്ങുന്നു. എങ്കിൽ ഇവിടെ ഒരു ട്വിസ്റ്റ് ഉണ്ട്. കഴുതപ്പുലി കൂട്ടത്തിന്റെ ആക്രമണത്തിൽ പെട്ടുപോയ പെൺ സിംഹത്തിനെ രക്ഷിക്കാനായ് ഒരു ആൺ സിംഹം ഓടിയെത്തുകയാണ്.
കഴുതപ്പുലികളുടെ ആക്രമണത്തിൽ നിന്നും ആൺ സിംഹം പെൺ സിംഹത്തെ രക്ഷിക്കുന്നതും വീഡിയോയിൽ കാണാം. maasai sightning എന്ന യൂട്യൂബ് ചാനലിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. മാസായ് മാര നാഷണൽ ഗെയിം റിസർവ് ൽ നിന്നാണ് വീഡിയോ പകർത്തിയിരിക്കുന്നത്.