ലിപ്ലോക്ക് രംഗങ്ങളിൽ അഭിനയിക്കില്ല, പക്ഷെ എന്നാൽ ചുംബന രംഗത്തിൽ അഭിനയിക്കുന്നത് ഋത്വിക് റോഷനാണെങ്കിൽ ചുംബിക്കാൻ മടിയില്ല- പറയുന്നത് തെന്നിന്ത്യൻ സുന്ദരി തമന്നയാണ്. തമിഴും തെലുങ്കും കടന്ന് ബോളിവുഡിലും ചെന്നെത്തിയ തമന്ന ഒരു കടുത്ത ഋത്വിക് ആരാധികയാണ്.
ഒരു തമിഴ് ചാനൽ ഷോയിലാണ് താരം ഇങ്ങനെ അഭിപ്രായപ്പെട്ടത്. സിനിമയിൽ ചുംബനരംഗങ്ങളിൽ അഭിനയിക്കില്ലെന്ന് കരാർ ഉണ്ടെങ്കിലും നായകനാകുന്നത് ഋത്വിക് ആണെങ്കിൽ ചുംബിക്കാൻ മടിക്കില്ലെന്ന് സുഹൃത്തുക്കളോട് താൻ പറയാറുണ്ടെന്ന് തമന്ന പറയുന്നു.
ഒരിക്കൽ ഋത്വിക് റോഷനെനേരിട്ട് കണ്ടപ്പോൾ താൻ ഒരു സിനിമാതാരമാണെന്ന കാര്യം പോലും മറന്ന് ഒരു ആരാധികയെപ്പോലെ പെരുമാറിയെന്ന് തമന്ന പറയുന്നു. താര പ്രഭയെല്ലാം മറന്ന് ഒരു ആരാധിക മാത്രമായി മാറിയെന്നും തമന്ന പറഞ്ഞു.
അന്ന് ഋത്വിക്കിനൊപ്പം ഫോട്ടോയെടുത്തെന്നും തമന്ന പറഞ്ഞു. ചലച്ചിത്രതാരമെന്ന നിലയിൽ ഋത്വിക് കാണിക്കുന്ന അർപ്പണബോധം എല്ലാവർക്കും മാതൃകയാണെന്നാണ് തമന്ന പറയുന്നത്.