കർണാടകയിലെ കോലാറിൽ പന്തയംവച്ച് അഞ്ച് കുപ്പി മദ്യം വെള്ളംചേര്‍ക്കാതെ കുടിച്ച യുവാവ് കുഴഞ്ഞുവീണു മരിച്ചു. ഞായറാഴ്ച രാത്രിയാണു സംഭവം. കര്‍ണാടകയിലെ പൂജരഹള്ളി സ്വദേശി കാര്‍ത്തിക്(21) ആണ് മരിച്ചത്.
അഞ്ച് കുപ്പി മദ്യം വെള്ളം ചേര്‍ക്കാതെ കുടിച്ചാല്‍ പതിനായിരം രൂപ നല്‍കാമെന്നു സുഹൃത്ത് പറഞ്ഞതിനു പിന്നാലെയാണ് ഇയാൾ മദ്യം കുടിച്ചത്. തുടർന്ന് യുവാവ് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.