മ​ത​പ​ര​മാ​യ പ്രാ​ധാ​ന്യ​മു​ള്ള 19 സ്ഥ​ല​ങ്ങ​ളി​ൽ മ​ദ്യ​വി​ൽ​പ്പ​ന നി​രോ​ധി​ച്ചു: മ​റ്റി​ട​ങ്ങ​ളി​ൽ മ​ദ്യ​വി​ല കൂ​ട്ടും

ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ൽ മ​ത​പ​ര​മാ​യ പ്രാ​ധാ​ന്യ​മു​ള്ള 19 സ്ഥ​ല​ങ്ങ​ളി​ൽ ഇ​ന്നു​മു​ത​ൽ മ​ദ്യ​വി​ൽ​പ​ന​യ്ക്ക് പൂ​ർ​ണ​നി​രോ​ധ​നം. മ​ഹാ​കാ​ലേ​ശ്വ​ർ ക്ഷേ​ത്ര​ന​ഗ​ര​മാ​യ ഉ​ജ്ജൈ​ൻ, അ​മ​ർ​കാ​ന്ത​ക്, ഓം​കാ​രേ​ശ്വ​ർ, മു​ൽ​താ​യ്, മ​ന്ദ്‌​സൗ​ർ, സ​ൽ​ക്ക​ൻ​പു​ർ, ബ​ർ​മാ​ങ്ക​ള, ബ​ർ​മാ​ൻ​ഖു​ർ​ദ്, ലിം​ഗ, കു​ന്ദ​ൽ​പു​ർ, ബ​ന്ദ​ക്പു​ർ, മ​ഹേ​ശ്വ​ര്, മ​ണ്ഡ​ലേ​ശ്വ​ർ, ഓ​ർ​ച്ച, മൈ​ഹാ​ർ, ചി​ത്ര​കൂ​ട്, ദാ​തി​യ, പ​ന്ന, പ​ന​ക്പു​ർ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണു നി​രോ​ധ​നം.

സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കി​യ പു​തി​യ എ​ക്സൈ​സ് ന​യ​പ്ര​കാ​രം, ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ലെ നി​ല​വി​ലു​ള്ള ഔ​ട്ട്‌​ലെ​റ്റു​ക​ൾ തു​ട​ർ​ന്നു പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് നി​രോ​ധി​ച്ച​തി​നു പു​റ​മെ മ​ദ്യ​ശാ​ല​ക​ൾ​ക്ക് പു​തി​യ ലൈ​സ​ൻ​സു​ക​ൾ ന​ൽ​കു​ക​യു​മി​ല്ല. അ​ട​ച്ചു​പൂ​ട്ട​ലി​ൽ​നി​ന്നു​ള്ള വ​രു​മാ​ന​ന​ഷ്ടം നി​ക​ത്താ​ൻ മ​റ്റ് സ്ഥ​ല​ങ്ങ​ളി​ൽ മ​ദ്യ​ത്തി​ന്‍റെ വി​ല വ​ർ​ധി​പ്പി​ക്കാ​നും സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചു.

Related posts

Leave a Comment