ഡാ ​മോ​നേ ലോ​ക്കാ… ഇ​ങ്ങ് പോ​ര്, ഇ​ങ്ങ് പോ​ര്; കു​ടി​യ​ൻ​മാ​രേ സ്റ്റെ​പ്പ് ബാ​ക്ക്; ബാ​റു​ക​ളും മ​ദ്യ​ശാ​ല​ക​ളും തു​റ​ക്കി​ല്ല; ഇ​ന്ന് മു​ത​ല്‍ അ​ഞ്ച് ദി​വ​സം മ​ദ്യ​വി​ല്‍​പ്പ​ന നി​രോ​ധി​ച്ചു

ക​ര്‍​ണാ​ട​ക: നി​യ​മ​സ​ഭാ കൗ​ണ്‍​സി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വോ​ട്ടെ​ടു​പ്പും ജൂ​ണ്‍ നാ​ലി​ന് ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഫ​ല​പ്ര​ഖ്യാ​പ​ന​വും ന​ട​ക്കു​ന്ന​തി​നാ​ൽ ഈ ​ആ​ഴ്ച അ​ഞ്ച് ദി​വ​സം മ​ദ്യ​വി​ല്‍​പ്പ​ന നി​രോ​ധി​ച്ചു. നി​യ​മ​സ​ഭാ കൗ​ണ്‍​സി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വോ​ട്ടെ​ണ്ണ​ല്‍ ന​ട​ക്കു​ന്ന ജൂ​ണ്‍ ആ​റി​നും ഡ്രൈ ​ഡേ ആ​യി​രി​ക്കു​മെ​ന്ന് ക​ര്‍​ണാ​ട​ക സ​ര്‍​ക്കാ​ര്‍ അ​റി​യി​ച്ചു.

1951ലെ ​ജ​ന​പ്രാ​തി​നി​ധ്യ നി​യ​മം അ​നു​സ​രി​ച്ചാ​ണ് മ​ദ്യ​വി​ല്‍​പ​ന​യും ഉ​പ​ഭോ​ഗ​വും നി​രോ​ധി​ച്ച​ത്. മ​ദ്യ​ശാ​ല​ക​ള്‍, വൈ​ന്‍ ഷോ​പ്പു​ക​ള്‍, ബാ​റു​ക​ള്‍, മ​ദ്യം ന​ല്‍​കാ​ന്‍ അ​നു​മ​തി​യു​ള്ള ഹോ​ട്ട​ലു​ക​ള്‍, റെ​സ്റ്റോ​റ​ന്‍റു​ക​ള്‍ എ​ന്നി​വ​യ്ക്കാ​ണ് ഉ​ത്ത​ര​വ് ബാ​ധ​കം.

മ​ദ്യ​ത്തി​ന്‍റെ ഉ​ത്പാ​ദ​നം, വി​ല്‍​പ​ന, വി​ത​ര​ണം, സം​ഭ​ര​ണം എ​ന്നി​വ​യ്ക്ക് നി​രോ​ധ​നം ബാ​ധ​ക​മാ​ണെ​ന്ന് എ​ക്‌​സൈ​സ് വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​റി​യി​ച്ചു.

അ​തേ​സ​മ​യം കേ​ര​ള​ത്തി​ലും വോ​ട്ടെണ്ണ​ൽ ദി​വ​സം ഡ്രൈ ​ഡേ ആ​യി​രി​ക്കു​മെ​ന്ന് വെ​ബ്കോ അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

Related posts

Leave a Comment