ബോളിവുഡ് നടി ലിസാ ഹെയ്ഡന്‍ ഗര്‍ഭിണിയാണോയെന്നാണ് ആരാധകര്‍ക്കിപ്പോള്‍ അറിയേണ്ടത്. വീര്‍ത്ത വയറിന്റെ ചിത്രം തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവച്ച നടിതന്നെയാണ് ഇത്തരമൊരു ചോദ്യത്തിന് വഴിമരുന്നിട്ടത്. കഴിഞ്ഞ സെപ്റ്റംബറിലാണ് നടി കാമുകന്‍ ഡിനോ ലാല്‍വാനിയെ വിവാഹം കഴിക്കുന്നത്. ഇത്ര പെട്ടെന്ന് വിശേഷമായോ എന്നു ചോദിച്ചാണ് ആരാധര്‍ നെറ്റി ചുളിക്കുന്നത്.
മോഡലായി കരിയര്‍ ആരംഭിച്ച ലിസ പല പ്രമുഖ മാഗസിനുകളുടെയും കവര്‍ഗേളായി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 010ല്‍ സോനംകപൂര്‍-അഭയ് ദിയോള്‍ എന്നിവര്‍ നായികാ-നായകന്മാരായ ഐഷ എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമയിലേക്കുള്ള രംഗപ്രവേശനം.
2014 ല്‍ പുറത്തിറങ്ങിയ ക്യൂനില്‍ കങ്കണ റൗണത്തിനൊപ്പം തകര്‍പ്പന്‍ പ്രകടനം കാഴ്ച വച്ച ലിസയ്ക്ക് അക്കൊല്ലത്തെ മികച്ച സഹനടിയ്ക്കുള്ള ഫിലിംഫെയര്‍ നോമിനേഷനും ലഭിച്ചു. കരണ്‍ ജോഹറിന്റെ യേ ദില്‍ഹേ മുഷ്കില്‍ എന്ന സിനിമയാണ് ലിസയുടേതായി പുറത്തിറങ്ങിയ അവസാന ചിത്രം. എന്തായാലും നടിയുടെ ബിക്കിനി ധരിച്ചുള്ള ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ കത്തിപ്പടരുകയാണ്.