വ്യാ​ജ ലൈ​സ​ൻ​സു​മാ​യി ആ​സാം സ്വ​ദേ​ശി പി​ടി​യി​ൽ; മ​ക​ന്‍റെ ലൈ​സ​ൻ​സ് തി​രു​ത്തി​യാ​ണ് വ്യാ​ജ​ൻ നി​ർ​മി​ച്ച​തെ​ന്ന് കു​റ്റ​സ​മ്മ​തം

ചേ​ർ​ത്ത​ല: മ​ക​ന്‍റെ ലൈ​സ​ൻ​സ് ഉ​പ​യോ​ഗി​ച്ച് വ്യാ​ജ ലൈ​സ​ൻ​സ് നി​ർ​മി​ച്ച ആ​സാം സ്വ​ദേ​ശി പി​ടി​യി​ലാ​യി. കു​ത്തി​യ​തോ​ട് ഭാ​ഗ​ത്ത് വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ എ​യ്സ് വാ​ഹ​ന ഡ്രൈ​വ​റാ​യ ആ​സാം റാ​വ്മാ​രി ന​ഗൂ​ൺ അ​ഹി​ദു​ൾ ഇ​സ്ലാ​മി (50) നെ​യാ​ണ് മോ​ട്ടോ​ർ വാ​ഹ​ന ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പി​ടി​കൂ​ടി​യ​ത്.

ചോ​ദ്യം ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് ലൈ​സ​ൻ​സ് വ്യാ​ജ​മാ​യി ആ​സാ​മി​ൽ നി​ർ​മി​ച്ച​താ​ണെ​ന്ന് അ​ഹി​ദു​ൾ ഇ​സ്ലാം സ​മ്മ​തി​ച്ച​ത്. മ​ക​ന്‍റെ അ​സ​ൽ ലൈ​സ​ൻ​സി​ൽ ഫോ​ട്ടോ, ഒ​പ്പ്, പേ​ര്, ജ​ന​ന​ത്തീ​യ​തി എ​ന്നി​വ തി​രു​ത്തി​യാ​ണ് നി​ർ​മി​ച്ച​ത്.

ആ​ക്രി സാ​ധ​ന​ങ്ങ​ൾ എ​ടു​ത്ത് വി​ൽ​പ്പ​ന ന​ട​ത്തു​ന്ന ഇ​യാ​ൾ വാ​ട​ക​യ്ക്ക് എ​ടു​ത്ത ഓ​ട്ടോ​യ്ക്ക് ഫി​റ്റ്ന​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ല്ലാ​ത്ത​തി​ന് ആ​ർ​സി ഓ​ണ​ർ​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ത്ത​താ​യും തു​ട​ർ അ​ന്വ​ഷ​ണ​ത്തി​നാ​യി കേ​സ് പോ​ലീ​സി​ന് കൈ​മാ​റി​യ​താ​യും മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ എ.​ആ​ർ. രാ​ജേ​ഷ് പ​റ​ഞ്ഞു.

Related posts

Leave a Comment