വിവാഹ മോചിതയായ ശേഷം ലിസി വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തുന്നു. പ്രിയദര്‍ശനുമായി ബന്ധം വേര്‍പ്പെടുത്തിയശേഷം വരുന്നത് തെലുങ്കിലൂടെയാണ്. കൃഷ്ണ ചൈതന്യയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പവന് കല്ല്യാണും ത്രിവിക്രം ശ്രീനിവാസും സുധാകര്‍ റെഡ്ഡിയും ചേര്‍ന്നു നിര്‍മിക്കുന്ന ചിത്രത്തില്‍ നിഥിനും മേഘയുമാണു പ്രധാനതാരങ്ങള്‍.
ഇരുപത്തിരണ്ടാം വയസില്‍ നിറയെ അവസരങ്ങള്‍ ഉള്ളപ്പോള്‍ അഭിനയം നിര്‍ത്തേണ്ടി വന്നതില്‍ കുറ്റബോധം ഉണ്ട് എന്നു ലിസി ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ഇന്നും കുറ്റബോധം തോന്നുന്ന തീരുമാനമാണത്. തീര്‍ച്ചയായും നഷ്ട്ടപ്പെട്ട ആ കാലവും ആ വേഷവും ഇനി തിരിച്ചു കിട്ടില്ല. രണ്ടാം ഇന്നിങ്സില്‍ കൂടുതല്‍ മെച്ചമാകുമെന്നാണു പ്രതീക്ഷ എന്നു ലസി ഫേസ്ബുക്കില്‍ കുറിക്കുന്നു. 1994 ല്‍ സോമനാഥ് സംവിധാനം ചെയ്ത ചാണക്യസൂത്രത്തിലാണു ലിസി അവസാനമായി വേഷമിട്ടത്.